മസ്‌കറ്റ്: റെസിഡൻസ് പെർമിറ്റിന്‍റെയോ തൊഴിൽ വിസയുടെയോ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്നവർക്ക് പിഴയൊന്നുമില്ലാതെ അത് പുതുക്കാനും അല്ലെങ്കിൽ പിഴയില്ലാതെ രാജ്യം വിടാനും അനുമതി നൽകി തൊഴിൽ മന്ത്രാലയം.
Also Read: ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍
തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ പിന്തുണച്ച് പ്രവർത്തിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള പ്രത്യേക കാറ്റഗറികള്‍ക്ക് കീഴില്‍ വരുന്നവര്‍ക്കാണ് ഈ പിഴ ഇളവ് ലഭിക്കുക.
ഈ ആനുകൂല്യം പ്രധാനമായും രണ്ട് കേസുകളിലാണ് ലഭിക്കുന്നത്. ഇതിൽ ആദ്യത്തേത് റെസിഡന്‍സി പുതുക്കാനോ രാജ്യത്തിനകത്ത് തന്നെ തൊഴില്‍ മാറ്റത്തിനോ ശ്രമിക്കുന്ന വിദേശികള്‍ക്ക് കാലഹരണപ്പെട്ട തൊഴിൽ വിസ അല്ലെങ്കില്‍ റെസിഡന്‍സി കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പിഴകളും ഒഴിവാക്കും. അവരുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം തൊഴില്‍ മന്ത്രാലയമാണ് ഈ ആനുകൂല്യത്തിന് യോഗ്യത തീരുമാനിക്കുന്നത്.
Also Read: വർഷങ്ങൾക്ക് ശേഷം ഗജലക്ഷ്മി രാജയോഗം; ഇവർക്കിനി കൈനിറയെ നേട്ടങ്ങൾ!
രണ്ടാമത്തേത് സ്ഥിരമായി ഒമാന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇളവ് ലഭിക്കും എന്നതാണ്. ഇവര്‍ രാജ്യത്ത് നിന്ന് സ്ഥിരമായി പോകാന്‍ ഒരുങ്ങുകയാണെങ്കില്‍ അവരുടെ പേരില്‍ കാലഹരണപ്പെട്ട നോൺ വര്‍ക്ക് വിസയുമായി ബന്ധപ്പെട്ടുള്ള എല്ലാ പിഴകളും ഒഴിവാക്കും.
ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.