കണ്ണൂർ: ഹജ്ജ് തീർത്ഥാടനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടതായി റിപ്പോർട്ട്. ഹജ്ജ് ഓർഗനൈസിങ് കമ്മിറ്റി വർക്കിങ് ചെയർമാനും മട്ടന്നൂർ നഗരസഭ ചെയർമാനുമായ എൻ. ഷാജിത്ത് മാസ്റ്ററാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
Also Read: ഒമാനിൽ പിഴയും സാമ്പത്തിക ബാധ്യതകളും ഒഴിവാകും; പുതിയ തീരുമാനവുമായി തൊഴിൽ മന്ത്രാലയം
ഇന്ന് പുലർച്ചെ 3:45നാണ് 82 സ്ത്രീകളും 88 പുരുഷന്മാരും ഉൾപ്പെടെ 170 പേർ എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര പുറപ്പെട്ടത്. സംഘത്തിലുള്ളത് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ്. മുൻ എംഎൽഎ എംവി. ജയരാജൻ, കിയാൽ എംഡി ദിനേശ് കുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പിപി മുഹമ്മദ് റാഫി, ഒവി ജയാഫർ, ഷംസുദീൻ അറിഞ്ഞിറ, എകെജി ആശുപത്രി ചെയർമാൻ പി പുരുഷോത്തമൻ, ഹജ്ജ് സെൽ ഓഫീസർ എസ്. നജീബ്, ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ എംസികെ അബ്ദുൽ ഗഫൂർ എന്നിവരും പങ്കെടുത്തിരുന്നു.
ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍
ഒമാനിൽ തൊഴിൽ അവസരം. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. 631 ജോലി ഒഴിവുകളാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലായി ഉള്ളതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Also Read: കർക്കടക രാശിയിലെ ലക്ഷ്മി നാരായണ യോഗം ഇവർക്ക് നൽകും അപാര ധനവും പുരോഗതിയും!
വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പുതിയ ജോലി ഒഴിവുകളില്‍ അവസരമുണ്ടാകുമെന്നും അറിയിപ്പിലുണ്ട്. ബിരുദമോ പോസ്റ്റ് സെക്കന്‍ഡറി ഡിപ്ലോമയോ യോഗ്യതയായി വേണ്ട 403 ഒഴിവുകളും, ജനറല്‍ എജ്യൂക്കേഷന്‍ ഡിപ്ലോമയോ കുറഞ്ഞ യോഗ്യതകളോ വേണ്ട 228 ഒഴിവുകളുമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്‍റെ വികസനത്തിലേക്ക് സംഭാവന ചെയ്യുന്നതിനായി വിവിധ മേഖലകളിൽ തൊഴില്‍ അവസരങ്ങളുണ്ട്.
ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.