Video: ഖുറാനുമായി ബഹിരാകാശത്തേക്ക്...

ബഹിരാകാശ നിലയത്തിലേക്ക് വിശുദ്ധ ഖുർആനുമായാണ് ഹസ്സ അൽ മൻസൂറിയുടെ യാത്ര. 

Last Updated : Sep 3, 2019, 05:53 PM IST
Video: ഖുറാനുമായി ബഹിരാകാശത്തേക്ക്...

ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന 19ാമത്തെ രാജ്യമാകാനൊരുങ്ങുകയാണ് യുഎഇ. 

ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി അടുത്തമാസം 25നു വൈകിട്ട് 5.56ന് ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും.

കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് സോയുസ് എംഎസ് 15 പേടകത്തിലാണ് യുഎഇയുടെ അഭിമാനക്കുതിപ്പ്. 

ബഹിരാകാശ നിലയത്തിലേക്ക് വിശുദ്ധ ഖുർആനുമായാണ് ഹസ്സ അൽ മൻസൂറിയുടെ യാത്ര. 

പട്ടുകൊണ്ടുള്ള യുഎഇ പതാക, രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അപ്പോളോ 17 ടീമിനൊപ്പം നിൽക്കുന്ന ചിത്രം, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ\ ആത്മകഥയായ 'കിസ്സതി', സ്വദേശി ഭക്ഷണം, കുടുംബാംഗങ്ങളുടെ ചിത്രങ്ങളടക്കമുള്ള സ്വകാര്യ സാധനങ്ങൾ, ചൊവ്വാ ദൗത്യത്തിനും മറ്റുമുള്ള ഗവേഷണ സാമഗ്രികൾ, ഗാഫ് മരത്തിന്‍റെ 30 വിത്തുകൾ എന്നിവയും ഒപ്പം കരുതുന്നുണ്ട്.

Trending News