• 0/542 TARGET 272
  • BJP+

    0BJP+

  • CONG+

    0CONG+

  • OTH

    0OTH

Full coverage

മുസ്ലിം രാജ്യത്ത് ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടു!!

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

Updated: Apr 20, 2019, 06:03 PM IST
 മുസ്ലിം രാജ്യത്ത് ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടു!!

അബുദാബി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

ശിലാസ്ഥാപന ചടങ്ങിനായി കൊണ്ടുവന്നത് രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത ശിലയാണ്. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. 

ഇന്ത്യയില്‍ നിന്നുള്ള അന്‍പതോളം പുരോഹിതര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പൂജ്യ ഇശ്വര്‍ ചരന്‍ സ്വാമിയാണ് തറക്കല്ലിടല്‍ കര്‍മം നടത്തിയത്. 

അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം. ഇന്ത്യയില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധരാണ് ക്ഷേത്രത്തിന്‍റെ കൊത്തുപണികള്‍ നടത്തുന്നത്.

അബുദാബിയിൽ പണിയുന്ന ക്ഷേത്രം ഡല്‍ഹിയിലുള്ള സ്വാമി നാരായൺ സൻസ്ഥ എന്ന സംഘടനയുടെ സ്വാമി നാരായൺ ക്ഷേത്രത്തിന്‍റെ തനിപ്പകർപ്പാണ്. 

55,000 സ്ക്വയർ മീറ്റർ ചുറ്റളവിലുള്ള ക്ഷേത്രത്തിനുള്ള ഭൂമി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ആണ് വിട്ടുനൽകിയത്.