close

News WrapGet Handpicked Stories from our editors directly to your mailbox

നിയമ൦ ലംഘിക്കാതെ അഞ്ച് വര്‍ഷം; സമ്മാന൦ നല്‍കി പൊലീസ്!!

സൈഫ് മറ്റൊരു യാത്രയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ പിതാവാണ് സമ്മാനം ഏറ്റുവാങ്ങിയത്.  

Updated: Aug 12, 2019, 06:45 PM IST
 നിയമ൦ ലംഘിക്കാതെ അഞ്ച് വര്‍ഷം; സമ്മാന൦ നല്‍കി പൊലീസ്!!

ദുബായ്: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചയാള്‍ക്ക് പുതിയ വാഹനം സമ്മാനമായി നല്‍കി ദുബായ് പൊലീസ്. 

സൈഫ് അല്‍ സുവൈദിയുടെ വീട്ടില്‍ അപ്രതീക്ഷിതമായെത്തിയ ദുബായ് പൊലീസ് സംഘം വാഹന൦ സമ്മാനിക്കുകയായിരുന്നു. 

ഒരു നിയമലംഘനവും നടത്താതെ വാഹമോടിച്ചതിനാണ് സ്വദേശിയായ സൈഫിനെ തേടി പൊലീസ് ഉപമേധാവിയുടെയും സംഘവും എത്തിയത്. 

സൈഫ് മറ്റൊരു യാത്രയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ പിതാവാണ് സമ്മാനം ഏറ്റുവാങ്ങിയത്.  

അങ്ങനെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവി൦ഗും ഉള്‍പ്പെടെയുള്ള നിയമ  ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമ്പോള്‍ തന്നെ മാന്യമായി വാഹനം ഓടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയുമാണ് ദുബായ് പൊലീസ്.

ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്‍റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ 12 പോയിന്‍റുകള്‍ വരെ സ്വന്തമാക്കാം. 

കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു നിയമലംഘനവും നടത്താതെ വൈറ്റ് പോയിന്‍റുകളെല്ലാം സ്വന്തമാക്കിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് സുവൈദിന് സമ്മാനം നല്‍കിയതെന്ന് ചീഫ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫിയൻ പറഞ്ഞു.