Gold Rate : ദുബായിലും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; നിരക്ക് സര്‍വ്വകാല റെക്കോര്‍ഡില്‍, ഇനി എങ്ങോട്ട്

ഒരാഴ്ച്ചയ്ക്കുളളില്‍ ഗ്രാമിന് 17.75 ദിര്‍ഹത്തിന്റെ(412.77 ഇന്ത്യന്‍ രൂപ) വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2025, 02:55 PM IST
  • ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയത് 375.25 ദിര്‍ഹമാണ്(8,726.37 ഇന്ത്യന്‍ രൂപ) .
  • കഴിഞ്ഞ വ്യാഴാഴ്ച 22 കാരറ്റിന് ദുബായ് സ്വര്‍ണ്ണ വില 369.75 ദിര്‍ഹമാണ് കൂടിയത് (8,598.47 ഇന്ത്യന്‍ രൂപ).
  • ആഗോള വിപണിയില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.
Gold Rate : ദുബായിലും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; നിരക്ക് സര്‍വ്വകാല റെക്കോര്‍ഡില്‍, ഇനി എങ്ങോട്ട്

ദുബായ് : ഇന്ത്യയില്‍ മാത്രമല്ല ദുബായിയിലും കുതിച്ചുയര്‍ന്ന് സ്വര്‍ണവില.  ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ തന്നെ ദുബായില്‍ വീണ്ടും സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയത് 375.25 ദിര്‍ഹമാണ്(8,726.37 ഇന്ത്യന്‍ രൂപ) . 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇപ്പോള്‍ 405.25 ദിര്‍ഹമാണ്( 9,424.02 ഇന്ത്യന്‍ രൂപ). വെറും ഒരാഴ്ച്ചയ്ക്കുളളില്‍ ദുബായില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ് ആണ് ഉണ്ടായത്. ഒരാഴ്ച്ചയ്ക്കുളളില്‍ ഗ്രാമിന് 17.75 ദിര്‍ഹത്തിന്റെ(412.77 ഇന്ത്യന്‍ രൂപ) വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച 22 കാരറ്റിന്  ദുബായ് സ്വര്‍ണ്ണ വില 369.75 ദിര്‍ഹമാണ് കൂടിയത് (8,598.47 ഇന്ത്യന്‍ രൂപ). യുക്രെയ്നിനെച്ചൊല്ലിയുള്ള സമാധാന ചര്‍ച്ചകള്‍ കാരണം ഈ ആഴ്ച ദുബായ് സ്വര്‍ണ്ണ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കാന്‍സ് ജുവല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ അനില്‍ ധനക് പറഞ്ഞു. പ്രതീക്ഷിച്ചതിന് വിപരീതമായാണ് സംഭവിച്ചതെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ശുഭസൂചനകള്‍ വരുന്നതോടെ സ്വര്‍ണവില കുറയും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

READ ALSO: Kerala Gold Rate: റെക്കോർഡുകൾ തിരുത്തി കുറിച്ച് സ്വർണ്ണവില; ഇന്ന് പവന് 72,000 കടന്നു..!

ആഗോള വിപണിയില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. മാര്‍ച്ചില്‍ സ്വര്‍ണവില ഔണ്‍സിന് 3,000 ഡോളര്‍ കടന്നിരുന്നു. എന്നാല്‍ ഈ മാസം ഔണ്‍സിന് 3,200- 3,300 ഡോളര്‍ വരെ ആയിരുന്നു. ഇപ്പോഴിതാ മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ വില കുത്തനെ ഉയര്‍ന്ന് 3,383 ഡോളറില്‍ എത്തി നില്‍ക്കുന്നു. കുവൈറ്റ് ആസ്ഥാനമായ കാംകോ ഇന്‍വെസ്റ്റിന്റെ പ്രവചനങ്ങള്‍ പ്രകാരം സ്വര്‍ണത്തിന്റെ വില ഇനിയും കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം സ്വര്‍ണവില  3280 ഡോളറിലേക്ക് വീണാല്‍ പിന്നീട് കുത്തനെ കുറയാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടം കഴിഞ്ഞാല്‍ 3230 ഡോളറിലേക്ക് വരെ എത്താനും അതിനും താഴേക്ക് പോയി 3190 ഡോളറിലേക്ക് വീഴാനും സാധ്യതയുണ്ടെന്നും പ്രവചനങ്ങളുണ്ട്.

ഏപ്രില്‍ 30 നാണ് അക്ഷയതൃതീയ, യുഎഇയിലും മറ്റിടങ്ങളിലുമുള്ള എല്ലാ ആളുകളും സ്വര്‍ണം വാങ്ങാനുളള നല്ല ദിവസമായാണ് അക്ഷതൃതീയയെ കാണുന്നത്. അക്ഷതൃതീയ കൂടി അടുത്തതോടെ സ്വര്‍ണം വാങ്ങാനുളള തിരക്കും കൂടിയിട്ടുണ്ട്. അക്ഷയതൃതിയയോട്  അനുബന്ധിച്ച് സ്വര്‍ണം നേരത്തെ ബുക്ക് ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണ് ആളുകള്‍. എന്നാല്‍ ചില ജ്വല്ലറി വ്യാപാരികള്‍ പറയുന്നത് അക്ഷയ തൃതീയ ദിവസമായ ഏപ്രില്‍ 30 ന് വിലയില്‍ കുറവുണ്ടായേക്കുമെന്നാണ്. അതായത് 10 ദിവസത്തിനുള്ളില്‍ ഗ്രാമിന് 350 ദിര്‍ഹം വരെ എത്താന്‍ ഉള്ള സാധ്യത ഉണ്ടെന്ന്. 325 മുതല്‍ 330 ദിര്‍ഹം വരെ വില എത്തിയാല്‍ ഒരുപരിധി വരെ സാധാരണക്കാരന് ആശ്വാസമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News