close

News WrapGet Handpicked Stories from our editors directly to your mailbox

ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്ന്

യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍,കുവൈത്ത് എന്നീ രാജ്യങ്ങളിലാണ്‌ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.  

Updated: Jun 4, 2019, 09:49 AM IST
ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്ന്

അബുദാബി: ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്നാണ് ആഘോഷിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍,കുവൈത്ത് എന്നീ രാജ്യങ്ങളിലാണ്‌ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഇവിടെയൊക്കെ ഇന്നലെ വൈകിട്ടോടെ മാസപ്പിറവി ദൃശ്യമായി. രാത്രിയോടെ വിവിധ മതകാര്യ വകുപ്പുകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാല്‍ കേരളത്തില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമകാതായതോടെ ഇന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കുകയും നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു. 

ഫിത്തര്‍ സക്കാത്ത് നല്‍കിയും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിയുമൊക്കെയാണ് റംസാന്‍റെ അവസാന ദിനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ആചരിച്ചത്‌.