ഒമാന്‍റെ പുതിയ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്‌

ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെയാണ് രാജകുടുംബം തിരഞ്ഞെടുത്തത്. നിലവില്‍ പൈതൃക സാംസ്‌കാരിക മന്ത്രിയായിരുന്നു ഹൈതം ബിന്‍ താരിഖ്.  

Last Updated : Jan 11, 2020, 01:46 PM IST
  • ഒമാനില്‍ പുതിയ ഭരണാധികാരിയെ തിരഞ്ഞെടുത്തു.
  • ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെയാണ് രാജകുടുംബം തിരഞ്ഞെടുത്തത്.
  • നിലവില്‍ പൈതൃക സാംസ്‌കാരിക മന്ത്രിയായിരുന്നു ഹൈതം ബിന്‍ താരിഖ്.
ഒമാന്‍റെ പുതിയ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്‌

മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്‍റെ നിര്യാണത്തെ തുടര്‍ന്ന്‍ പുതിയ ഭരണാധികാരിയെ പ്രഖ്യാപിച്ചു. 

ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെയാണ് രാജകുടുംബം തിരഞ്ഞെടുത്തത്. നിലവില്‍ പൈതൃക സാംസ്‌കാരിക മന്ത്രിയായിരുന്നു ഹൈതം ബിന്‍ താരിഖ്.

മരണമടഞ്ഞ ഭരണാധികാരി ഖാബൂസ് ബിന്‍ സൈദിന്‍റെ അനന്തരവന്‍ കൂടിയാണ് ഹൈതം. ഇന്ന് രാവിലെ അദ്ദേഹം അധികാരമേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

ഖാബൂസിന് കുട്ടികളില്ല മാത്രമല്ല ഒരു പിന്‍ഗാമിയെ നിയമിച്ചിരുന്നുമില്ല. അധികാര കസേര ഒഴിഞ്ഞുകിടന്ന് മൂന്ന് ദിവസത്തിനകം പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്നാണ് ഒമാനിലെ ചട്ടം.

അതേസമയം പുതിയ സുല്‍ത്താനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ലയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്‌ ഇന്നലെ വൈകുന്നേരമാണ് അന്തരിച്ചത്. 

ആധുനിക ഒമാന്‍റെ ശില്‍പ്പിയായി അറിയപ്പെടുന്ന അദ്ദേഹം 49 വര്‍ഷമായി ഒമാന്‍റെ ഭരണാധികാരിയാണ്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയാണ് മരണം സംഭവിച്ചത്.

Also read: ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്‌ അന്തരിച്ചു
 

Trending News