Saudi Arabia: സൗദിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി സന്തോഷ വാര്‍ത്ത; 'വാറ്റ് ' ഇളവ് പ്രാബല്യത്തില്‍

സകാത്ത് ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വാറ്റ് റെഗുലേഷനില്‍ ഭേദഗതികള്‍ പ്രഖ്യാപിച്ചു.  

Written by - Zee Malayalam News Desk | Last Updated : Apr 21, 2025, 04:48 PM IST
  • സൗദിയില്‍ 15% മൂല്യവര്‍ധിത നികുതിയാണ് നിലവിലുളളത്.
  • ടൂറിസ്റ്റ് വാറ്റ് റീഫണ്ട് സ്‌കീമിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സാറ്റ്ക ഗവര്‍ണറെ അധികാരപ്പെടുത്തിയിട്ടുണ്ട്.
  • ചെറിയ പ്രാദേശിക കടകളോ ZATCA-യില്‍ വാറ്റ് റിട്ടേണില്‍ രജിസ്റ്റര്‍ ചെയ്യാത്തവയോ റീഫണ്ട് നല്‍കില്ല.
Saudi Arabia: സൗദിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി സന്തോഷ വാര്‍ത്ത; 'വാറ്റ് ' ഇളവ് പ്രാബല്യത്തില്‍

സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മുതല്‍ നികുതി തുക തിരികെ ലഭിക്കും. പുതിയ മൂല്യവര്‍ധിത നികുതി അഥവാ വാറ്റ് ഇളവ് ഏപ്രില്‍ 18 മുതല്‍ പ്രാബല്യത്തില്‍ വന്നു.ഇത് സുഗമമാക്കുന്നതിനായി സകാത്ത് ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വാറ്റ് റെഗുലേഷനില്‍ ഭേദഗതികള്‍ പ്രഖ്യാപിച്ചു. 

സൗദിയില്‍ 15% മൂല്യവര്‍ധിത നികുതിയാണ് നിലവിലുളളത്. പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച്, സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന വാറ്റ് നിരക്ക് പൂജ്യം ശതമാനമായിരിക്കും. തുടര്‍ന്ന് വിനോദസഞ്ചാരികള്‍ സൗദി അറേബ്യയില്‍ നിന്ന് തിരിക്കുമ്പോള്‍ അടച്ച വാറ്റ് തുകയുടെ റീഫണ്ട് ലഭിക്കും.

ഓണ്‍ലൈന്‍ സേവന നിയമം നടപ്പിലാക്കുന്നതുവരെ, മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും നികുതി തുക തിരികെ ലഭിക്കും.വിനോദസഞ്ചാരികള്‍ക്കുള്ള നികുതി റീഫണ്ട് പ്രക്രിയ കൈകാര്യം ചെയ്യാന്‍ ZATCA പ്രത്യേക സേവന ദാതാക്കളെ അധികാരപ്പെടുത്തും. ടൂറിസ്റ്റ് വാറ്റ് റീഫണ്ട് സ്‌കീമിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സാറ്റ്ക ഗവര്‍ണറെ അധികാരപ്പെടുത്തിയിട്ടുണ്ട്. വാറ്റ് റീഫണ്ടിന് യോഗ്യമാകാന്‍ വിനോദസഞ്ചാരികള്‍ ZATCA അംഗീകൃത കടകളില്‍ നിന്ന് മാത്രം വാങ്ങണം. ചെറിയ പ്രാദേശിക കടകളോ ZATCA-യില്‍ വാറ്റ് റിട്ടേണില്‍ രജിസ്റ്റര്‍ ചെയ്യാത്തവയോ റീഫണ്ട് നല്‍കില്ല. അതിനാല്‍ വസ്തുക്കള്‍ വാങ്ങും മുന്‍പ് ഈ കാര്യങ്ങള്‍ ഉറപ്പാക്കണം. വസ്ത്രങ്ങള്‍ ,ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, സുഗന്ധഗ്രവ്യങ്ങള്‍ തുടങ്ങിയ വ്യക്തിഗത ഉപയോഗത്തിനുളള സാധനങ്ങള്‍ മാത്രമാണ് യോഗ്യം.

വാങ്ങിയ സാധനങ്ങള്‍ സൗദിയില്‍ ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ വാറ്റ് തിരികെ ലഭിക്കില്ല. റീഫണ്ട് പണമായി ലഭിക്കാന്‍ പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും ഡിജിറ്റല്‍ ഇന്‍വോയ്്‌സും വിമാനത്താവളത്തിലെ ZATCA കൗണ്ടറില്‍ ഹാജരാകണം. ആയിരം റിയാല്‍ വരെയാണ് പണമായി ലഭിക്കുക. അതില്‍ കൂടുതല്‍ ആണെങ്കില്‍ ZATCA വെബ്സൈറ്റിലെ ഓണ്‍ലൈന്‍ സര്‍വീസ് ലിങ്ക് വഴി ടാക്സ് റിട്ടേണ്‍ ഓപ്ഷനില്‍ റിക്വസ്റ്റ് നല്‍കാം. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കൈമാറ്റം, ZATCA-യെ കൃത്യമായി അറിയിക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കുന്നില്ലെങ്കില്‍, കൈമാറ്റത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാധനങ്ങളും സേവനങ്ങളും നികുതി വിധേയമായി കണക്കാക്കുമെന്ന് ഭേദഗതി ചെയ്ത ചട്ടങ്ങള്‍ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News