ന്യൂനമര്‍ദം: ഒമാനില്‍ ശക്തമായ മഴക്ക് സാധ്യത

ന്യൂ​ന​മ​ര്‍​ദ്ദം മൂലം ഒ​മാ​നി​ല്‍ ശ​നി​യാ​ഴ്​​ച മു​ത​ല്‍ ശക്തമായ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി മുന്നറിയിപ്പ് നല്‍കി.

Sheeba George | Updated: Nov 8, 2019, 04:16 PM IST
ന്യൂനമര്‍ദം: ഒമാനില്‍ ശക്തമായ മഴക്ക് സാധ്യത

മസ്ക്കറ്റ്: ന്യൂ​ന​മ​ര്‍​ദ്ദം മൂലം ഒ​മാ​നി​ല്‍ ശ​നി​യാ​ഴ്​​ച മു​ത​ല്‍ ശക്തമായ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി മുന്നറിയിപ്പ് നല്‍കി.

തെക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന മർദ്ദം ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒമാനെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ മസ്ക്കറ്റടക്കം ഒ​മാന്‍റെ മിക്ക​ ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​യോ​ടെ​യു​ള്ള മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത. ഭാഗികമായി മേഘാവൃതമാകുന്ന അന്തരീക്ഷത്തില്‍ കാറ്റും ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകാനാണ് സാധ്യത.

ഒമാൻ തീരത്ത് കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മത്സ്യ ബന്ധന തൊഴിലാളികള്‍ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ ജാഗ്രതാ പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്.