മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവധി!!

ഫെബ്രുവരി അഞ്ചിന് അബുദാബി ശൈഖ് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് കുര്‍ബാന നടക്കുന്നത്. 

Last Updated : Jan 31, 2019, 07:01 PM IST
 മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവധി!!

അബുദാബി: യുഎഇ സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി.

 യുഎഇ  മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പാസ് ലഭിച്ചവര്‍ക്കാണ് അവധി ലഭിക്കുക. 

ഫെബ്രുവരി അഞ്ചിന് അബുദാബി ശൈഖ് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് കുര്‍ബാന നടക്കുന്നത്. 

മതാന്തര സംവാദത്തില്‍ അമൃതാനന്ദമയി മഠത്തില്‍ നിന്ന് സ്വാമി അമൃതസ്വരൂപാനന്ദ, കേരളാ മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി  സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരും പങ്കെടുക്കും. 

 

 

Trending News