വി​ദേ​ശി​ക​ളു​ടെ ആ​രോ​ഗ്യ സേ​വ​ന ഫീ​സ്​ വ​ര്‍​ധ​ന: ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി

കുവൈറ്റില്‍ ആ​രോ​ഗ്യ സേ​വ​ന ഫീ​സ്​ വ​ര്‍​ധ​ന​യി​ല്‍​നി​ന്ന്​ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി. ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അടിയന്തിരഘട്ടങ്ങള്‍ അടക്കമുള്ള സമയങ്ങളില്‍ ചി​കി​ത്സ ന​ല്‍​കാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കു​ന്ന​തിനാണ് ഈ​ ന​ട​പ​ടി. ഇവരുടെ ചി​കി​ത്സ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ്പോ​ണ്‍​സ​ര്‍​ക്കാണ്. 

Last Updated : Oct 9, 2017, 02:26 PM IST
വി​ദേ​ശി​ക​ളു​ടെ ആ​രോ​ഗ്യ സേ​വ​ന ഫീ​സ്​ വ​ര്‍​ധ​ന: ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി

കു​വൈറ്റ് സി​റ്റി: കുവൈറ്റില്‍ ആ​രോ​ഗ്യ സേ​വ​ന ഫീ​സ്​ വ​ര്‍​ധ​ന​യി​ല്‍​നി​ന്ന്​ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി. ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അടിയന്തിരഘട്ടങ്ങള്‍ അടക്കമുള്ള സമയങ്ങളില്‍ ചി​കി​ത്സ ന​ല്‍​കാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കു​ന്ന​തിനാണ് ഈ​ ന​ട​പ​ടി. ഇവരുടെ ചി​കി​ത്സ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ്പോ​ണ്‍​സ​ര്‍​ക്കാണ്. 

മാ​നു​ഷി​ക പ​രി​ഗ​ണ​ന എ​ന്ന നി​ല​ക്ക് 13 വി​ഭാ​ഗ​ക്കാ​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത​ന്നെ ആ​രോ​ഗ്യ​സേ​വ​ന ഫീ​സ്​ വ​ര്‍​ധ​ന​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.സ്വ​ദേ​ശി​യു​ടെ കു​വൈ​ത്തി​യ​ല്ലാ​ത്ത ഭാ​ര്യ, സ്വ​ദേ​ശി​യു​ടെ കു​വൈ​ത്തി പൗ​ര​ത്വ​മി​ല്ലാ​ത്ത മാ​താ​വ്, വി​ദേ​ശി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ല്‍ കു​വൈ​ത്തി സ്​​ത്രീ​ക്കു​ണ്ടാ​യ മ​ക്ക​ള്‍, അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍, സാ​മൂ​ഹി​ക സു​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍, ജി.​സി.​സി പൗ​ര​ന്മാ​ര്‍, ബി​ദൂ​നി​ക​ള്‍, രാ​ജ്യ​ത്തെ​ത്തു​ന്ന ഔ​ദ്യോ​ഗി​ക സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ള്‍, ട്രാ​ന്‍​സി​സ്​​റ്റ് യാ​ത്ര​ക്കാ​ര്‍, ജ​യി​ലു​ക​ളി​ലെ വി​ദേ​ശ ത​ട​വു​കാ​ര്‍, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിന്‍റെ സ്​​റ്റൈ​പന്‍​ഡ്​ വാ​ങ്ങി പ​ഠി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​ത്യേ​ക മു​റി​ക​ളി​ല്‍ വാ​ട​ക കൊ​ടു​ക്കാ​തെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍, ഭാ​ര്യ​മാ​രും മ​ക്ക​ളു​മു​ള്‍​പ്പെ​ടെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ്​ നേ​ര​ത്തേ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്​.

 12 വ​യ​സ്സി​ല്‍ കു​റ​ഞ്ഞ അ​ര്‍​ബു​ദ ബാ​ധി​ത​രാ​യ വി​ദേ​ശ കു​ട്ടി​ക​ള്‍​ക്ക് എ​ല്ലാ​വി​ധ ഫീ​സി​ല്‍​നി​ന്നും ഇ​ള​വ് ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന രോ​ഗി​ക​ളെ​ന്ന ഗ​ണ​ത്തി​ല്‍​പ്പെ​ടു​ത്തി​ മ​നോ​രോ​ഗി​ക​ള്‍​ക്ക് ഇ​ള​വ് ന​ല്‍​കു​ന്നുണ്ട്. രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന ജി.​സി.​സി പൗ​ര​ന്മാ​ര്‍, രാ​ജ്യ​ത്തി​നു​വേ​ണ്ടി സേ​വ​ന​മ​നു​ഷ്ഠി​ച്ച സൈ​നി​ക​രും കു​ടും​ബ​വും, രാ​ജ്യ​ത്തി​നു​വേ​ണ്ടി ര​ക്ത​സാ​ക്ഷി​ക​ളാ​യ വി​ദേ​ശി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍, ബ​ന്ധ​ന​സ്​​ഥ​ര്‍, വി​ദേ​ശ ഭ​ര്‍​ത്താ​ക്ക​ന്മാ​രി​ല്‍ സ്വ​ദേ​ശി സ്​​ത്രീ​ക്കു​ണ്ടാ​യ മ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കും ഇ​ള​വു​ണ്ട്​. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ലാ​ണ് രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ളു​ടെ ആ​രോ​ഗ്യ സേ​വ​ന ഫീ​സ്​ വ​ര്‍​ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്.

Trending News