close

News WrapGet Handpicked Stories from our editors directly to your mailbox

കനത്ത ചൂടില്‍ വെന്തുരുകി കുവൈത്ത്!!

ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 51 ഡിഗ്രി സെൽഷ്യസാണ്. കൂടാത നിർജലീകരണവും അനുഭവപ്പെട്ടു.   

Updated: Jun 27, 2019, 04:23 PM IST
കനത്ത ചൂടില്‍ വെന്തുരുകി കുവൈത്ത്!!

കുവൈത്ത്: കനത്ത ചൂടില്‍ വെന്തുരുകുകയാണ് കുവൈത്ത്. ചൂട് 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കുവൈത്ത് നിവാസികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ജൂണ്‍ അവസാനമായ ഈ സമയം ചുട്ടുപോള്ളുകയാണ് കുവൈത്ത്. ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 51 ഡിഗ്രി സെൽഷ്യസാണ്. കൂടാത നിർജലീകരണവും അനുഭവപ്പെട്ടു. 

ഇതോടെയാണ് നേരിട്ട് സൂര്യപ്രകാശം ഏൽക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന കർശന നിർദേശം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. ഇന്നും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. 

രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത് എന്നാണ് കാലാവസ്ഥ നീരിക്ഷകർ വ്യക്തമാക്കുന്നത്. കടുത്ത ചൂട് മൂലം 2 പേർ ഈ മാസം മരിച്ചിരുന്നു. 

അതിനിടെ കനത്ത താപനില നിലനിൽക്കുന്നതിനാൽ വാഹനങ്ങളിൽ വെള്ളക്കുപ്പികൾ ഉപേഷിച്ച് പോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. സൂര്യകിരണങ്ങൾ വെള്ളക്കുപ്പികളിൽ പതിക്കുന്നത് തീപിടുത്തത്തിന് സാധ്യതയുള്ളതിനാലാണീ നിർദ്ദേശം.