ഗൾഫില്‍ ഇന്ത്യന്‍ ക്ഷേത്ര൦ ഉത്ഘാടന൦ ചെയ്യാനൊരുങ്ങി മോദി; എതിർത്ത് യുഎഇ?

ഗൾഫില്‍ ഇന്ത്യൻ ക്ഷേത്ര൦ നിര്‍മ്മിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രിയുടെ നടപടിയില്‍ യുഎഇയ്ക്ക് എതിര്‍പ്പെന്ന് സൂചന.

Updated: Apr 2, 2019, 07:27 PM IST
  ഗൾഫില്‍ ഇന്ത്യന്‍ ക്ഷേത്ര൦ ഉത്ഘാടന൦ ചെയ്യാനൊരുങ്ങി മോദി; എതിർത്ത് യുഎഇ?

ഗൾഫില്‍ ഇന്ത്യൻ ക്ഷേത്ര൦ നിര്‍മ്മിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രിയുടെ നടപടിയില്‍ യുഎഇയ്ക്ക് എതിര്‍പ്പെന്ന് സൂചന.

ഏപ്രിൽ 20-നാണ് അബുദാബിയിൽ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിരിക്കുന്നത്. 

എന്നാൽ റമദാന് തൊട്ടുമുമ്പുള്ള ഈ ഉദ്ഘാടനത്തില്‍ യുഎഇ സർക്കാരിന് എതിർപ്പുണ്ടെന്നാണ് സൂചന. യുഎഇയും വിദേശമന്ത്രാലയ ഉദ്യോഗസ്ഥരും മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടരുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവസാനത്തെ വിദേശസന്ദർശനമാകും യുഎഇയിലേത്. 

കഴിഞ്ഞ വർ‍ഷം ഫെബ്രുവരിയിൽ യുഎഇ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി ഇതേ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. 

അതേസമയം, ചടങ്ങ് തിരഞ്ഞെടുപ്പ്  ചട്ടലംഘനമാകുമെന്ന അഭിപ്രായവും ചില വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നുണ്ട്. 

തിരഞ്ഞെടുപ്പ് കാലത്ത് വിദേശത്തായാലും ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നത് പ്രചാരണത്തിന്‍റെ ഭാഗമായിത്തന്നെ കണക്കാക്കേണ്ടി വരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 

അബുദാബിയിൽ പണിയുന്ന ക്ഷേത്രം ഡല്‍ഹിയിലുള്ള സ്വാമി നാരായൺ സൻസ്ഥ എന്ന സംഘടനയുടെ സ്വാമി നാരായൺ ക്ഷേത്രത്തിന്‍റെ തനിപ്പകർപ്പാണ്. 

55,000 സ്ക്വയർ മീറ്റർ ചുറ്റളവിലുള്ള ക്ഷേത്രത്തിനുള്ള ഭൂമി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ആണ് വിട്ടുനൽകിയത്.