വേനല്‍ അവധിക്ക് മൂന്ന് മാസം കൂടി; നാട്ടിലേക്കുള്ള വിമാന യാത്രാനിരക്കിൽ വന്‍ വര്‍ധന

അവധിക്കാലത്തു വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റുപോലെ കുതിച്ചു കയറുന്നു. പുതുക്കിയ നിരക്ക് പ്രകാരം ദോഹ– കൊച്ചി യാത്രയ്ക്ക് റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 42,000 രൂപയാണ് ചിലവ്.

Last Updated : Mar 16, 2018, 05:12 PM IST
വേനല്‍ അവധിക്ക് മൂന്ന് മാസം കൂടി; നാട്ടിലേക്കുള്ള വിമാന യാത്രാനിരക്കിൽ വന്‍ വര്‍ധന

ദോഹ: അവധിക്കാലത്തു വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റുപോലെ കുതിച്ചു കയറുന്നു. പുതുക്കിയ നിരക്ക് പ്രകാരം ദോഹ– കൊച്ചി യാത്രയ്ക്ക് റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 42,000 രൂപയാണ് ചിലവ്.

രണ്ട് ടിക്കറ്റുകള്‍ വ്യത്യസ്തമായി ബുക്ക് ചെയ്താല്‍ ദോഹ-കൊച്ചി യാത്രക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 18,858 രൂപയാണ്. ഓഗസ്റ്റ് 25നുള്ള കൊച്ചി– ദോഹ യാത്രയ്ക്കു 24,289 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 

സാമാന്യം നല്ല വരുമാനമുള്ള കുടുംബത്തില്‍ നിന്നുപോലും നാലംഗങ്ങള്‍ക്ക് ഒരുമിച്ച് നാട്ടില്‍ പോകേണ്ടി വന്നാല്‍ തന്നെ അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വ്യക്തമാണ്. പരമാവധി നേരത്തെ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്‌താല്‍ ചിലവില്‍ അല്പം ഇളവ് ലഭിക്കും. ജൂൺ 15 മുതൽ 20 വരെ ദോഹയിൽ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കു നേരിട്ടുള്ള വിമാനങ്ങൾക്ക് ശരാശരി 20,000 രൂപയാണ്. ദോഹ–കോഴിക്കോട് റൂട്ടിലാണു നിരക്ക് കൂടുതൽ.

 

 

More Stories

Trending News