ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു

 

Last Updated : Jul 17, 2018, 06:43 PM IST
ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം   ചെയ്തു

 

ബഹ്റൈന്‍: ബഹ്റൈനിലെ പുതിയ ഇന്ത്യന്‍ എംബസി കെട്ടിടം കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു. ദ്വദിന സന്ദശനത്തിനായെത്തിയതാണ് സുഷമ സ്വരാജ്. ഇരു രാജ്യങ്ങളും മികച്ച സൗഹൃദ രാജ്യങ്ങളായി തുടരുന്നതില്‍ സംതൃപ്തിയും മന്ത്രി രേഖപ്പെടുത്തി. 

ചടങ്ങില്‍ ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക്കുമാര്‍ സിന്‍ഹ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മൂന്ന് തവണ ബഹ്റൈനില്‍ എത്തിയ ഇന്ത്യന്‍ വിദേശമന്ത്രിയെന്ന ബഹുമതി സുഷമസ്വരാജിന് അര്‍ഹമാണെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു.

ചടങ്ങിന്‍റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. ഇന്ത്യന്‍ എംബസി 1973 മുതല്‍ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

2013 ഡിസംബറില്‍ അന്നത്തെ വിദേശ കാര്യ മന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദാണ് പുതിയ എംബസി കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ വാസ്തുകല മുന്‍നിര്‍ത്തിയാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്.

 

Trending News