close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയില്‍

മദീനയിലെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍. ജൂലൈ 14ന് മദീനയിലെത്തിയ സംഘം എട്ട് ദിവസത്തെ സന്ദര്‍ശനമാണ് പൂര്‍ത്തിയാക്കി​യത്. 

Updated: Jul 23, 2018, 10:29 AM IST
ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയില്‍

മക്ക: മദീനയിലെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍. ജൂലൈ 14ന് മദീനയിലെത്തിയ സംഘം എട്ട് ദിവസത്തെ സന്ദര്‍ശനമാണ് പൂര്‍ത്തിയാക്കി​യത്. 

ഇതിനകം 32,512 ഹാജിമാരാണ് ഇന്ത്യയില്‍ നിന്നും മദീനയില്‍ എത്തിയത്. ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യ സംഘം ഹാജിമാര്‍ ഈ മാസം 29ന്​ മക്കയിലെത്തും.

ഹജ്ജ് ഓപ്പറേഷന്‍ കമ്പനികള്‍ (മുതവിഫ്) നല്‍കുന്ന പ്രത്യേക ബസുകളിലാണ് ഹാജിമാരെ കൊണ്ടുവരുന്നത്​. ബസുകളില്‍ തികയാതെ വരുന്ന ബാഗേജുകള്‍ എത്തിക്കാന്‍ പ്രത്യേക ഡൈന വാഹനങ്ങളും ഹജ്ജ് മിഷന്‍ ഏർപ്പെടുത്തിയിട്ടുണ്ട്. 

200 ഹാജിമാര്‍ക്ക് ഒരു ബസ്‌ എന്ന അനുപാതത്തിലാകും സർവീസ്​. മക്കയിലെത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. സുബഹി നമസ്കാരത്തിന് ശേഷമാകും ഇവരെ മക്കയിലേക്ക് കൊണ്ടുവരിക. 

14 ബ്രാഞ്ചുകളിലായി ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളിലാകും ഹാജിമാര്‍ താമസിക്കുക. അസീസിയയില്‍ 40 കിടക്കകളുള്ള ആശുപത്രിയും ഗ്രീന്‍ കാറ്റഗറിയില്‍ പത്തുകിടക്കകളുള്ള ആശുപത്രിയുമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. 

കൂടാതെ, അസീസിയയിലെയും ഹറം പരിസരത്തെയും ഹാജിമാര്‍ക്ക് താമസിക്കുന്ന കെട്ടിടം കണ്ടെത്താന്‍ പ്രത്യേക മാപ്പും തയാറാക്കി നല്‍കും. അതേസമയം, അസീസിയയില്‍ നിന്നും ഹാജിമാരെ ഹറമിലേക്കും തിരിച്ചും എത്തിക്കാനായി 24 മണിക്കൂര്‍ ബസ് സര്‍വിസ് ഇന്നുമുതല്‍ ആരംഭിക്കും. 200 ഹാജിമാര്‍ക്ക് ഒരു ബസ്‌ എന്ന അനുപാതത്തിലാകും സര്‍വീസ്​.