ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ധാരാളമാണ്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കായിരുന്നു ഇതുവരെ ഇവര്‍ ചേക്കേറിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടങ്ങളിലെ ജീവിത ചെലവും വിസ ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണം യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളോടുള്ള പ്രിയം കുറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾ ചേക്കേറുന്നത് ജർമ്മനിയിലേക്കും അയർലൻഡിലേക്കുമാണ്. താങ്ങാവുന്ന ഫീസും, വേഗം ലഭിക്കുന്ന വിസയുമാണ് ജർമ്മനിയിലേക്കും അയർലൻഡിലേക്കും വിദ്യാർത്ഥികളെ ആകർഷിക്കാൻ കാരണമാകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച് ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാലാമത്തെ സ്ഥലമാണ് ജർമ്മനി.
താങ്ങാവുന്ന ഫീസും, വേഗം ലഭിക്കുന്ന വിസയും മാത്രമല്ല, STEM (സയൻസ്, ടെക്നോളോജി, എജിനയിറിംഗ്, മാത്തമാറ്റിക്സ്), 18 മാസത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ, എന്നിവയും വിദ്യാർത്ഥികൾക്ക് ജർമ്മനിയെ ആകർഷകമാക്കുന്ന ഘടകങ്ങളാണ്. അയർലണ്ടിൻ്റെ വളർച്ചയും അതിവേഗമാണ്. അയർലൻഡിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒറ്റ വർഷം കൊണ്ട് 50 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന കോഴ്‌സുകളും, വിസ സൗഹൃദ നയങ്ങളും ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിപ്പിക്കുന്നു. കൂടാതെ കാനഡയും യുകെയും പോലുള്ള രാജ്യങ്ങൾ നിയമങ്ങൾ കർശനമാക്കിയതും ജർമ്മനിയും അയർലന്‍ഡും പ്രിയങ്കരമാകാൻ കാരണമായി.
Also read-PM Modi Saudi Visit: പ്രധാനമന്ത്രി ഇന്ന് സൗദിയിലേക്ക്; സുപ്രധാന കരാറുകളിൽ ഒപ്പിട്ടേക്കും
ടിഒഇഎഫ്എൽ(TOEFL) പരീക്ഷകൾ എഴുതിയ 85 ശതമാനം വിദ്യാർത്ഥികളും വിസ നേടുന്നുണ്ട്. ഈ സ്കോറുകൾ ജർമ്മനിയിലെയും അയർലണ്ടിലെയും മുൻനിര സർവ്വകലാശാലകളിലുടനീളം വ്യാപകമായി അംഗീകരിക്കപ്പെടുന്നവയാണ്. വേഗത്തിലുള്ള പ്രവേശനം, താങ്ങാനാവുന്ന ഫീസ്, ജോലി ലഭിക്കുന്ന വിദ്യാഭ്യാസം എന്നിവയിലൂടെ, അടുത്ത തലമുറയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയുമെന്ന് ജർമ്മനിയും അയർലൻഡും തെളിയിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









