Bahrain Indian Embassy: ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യൻ സന്ദർശകർക്ക് ഇനി മടങ്ങാം..! നാട്ടിലെത്തിക്കാൻ എംബസിയുടെ അടിയന്തര ഇടപെടൽ

അപേക്ഷകൾക്ക് അനുമതി ലഭിച്ചാൽ ഇന്ത്യൻ എംബസി ട്രാൻസിറ്റ് വിസ നൽകുന്നതായിരിക്കും. ബഹ്‌റൈൻ വഴി 72 മുതൽ 96 മണിക്കൂർ വരെ കാലാവധി ഉള്ള വിസയായിരിക്കും ഇത്.  

Written by - Karthika V | Last Updated : Mar 9, 2026, 11:20 PM IST
  • ബഹ്‌റൈൻ സൗദി കോസ് വേ വഴി യാത്ര ചെയ്യാമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്.
  • വിസിറ്റ് വിസയിലെത്തിയവർക്കോ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർക്കോ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
Bahrain Indian Embassy: ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യൻ സന്ദർശകർക്ക് ഇനി മടങ്ങാം..! നാട്ടിലെത്തിക്കാൻ എംബസിയുടെ അടിയന്തര ഇടപെടൽ

ബഹ്റൈൻ: പശ്ചിമേഷ്യയിലെ നിലവിലത്തെ സാഹചര്യത്തിൽ ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അടിയന്തര സഹായം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. ബഹ്‌റൈൻ സൗദി കോസ് വേ വഴി യാത്ര ചെയ്യാമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. വിസിറ്റ് വിസയിലെത്തിയവർക്കോ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർക്കോ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.  

Add Zee News as a Preferred Source

റിയാദിലെ ഇന്ത്യൻ എംബസിയുമായി ചേർന്നാണ് ഇന്ത്യക്കാർക്കായി എംബസി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

Also Read: CM Pinarayi Vijayan: 'ആ ഇടപെടൽ സദുദ്ദേശത്തോടെ, മഹാനടനെ മനസിലാക്കണമായിരുന്നു'; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

അപേക്ഷിക്കേണ്ടത് എങ്ങനെ?

  1. നാട്ടിലേക്ക് പോകേണ്ടവർ wel2.bahrain@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കാം. 
  2. അപേക്ഷയോടൊപ്പം മുഴുവൻ പേര്, പാസ്പോർട്ട് കോപ്പി, വിസ കോപ്പി, യാത്രാ ടിക്കറ്റിന്റെ കോപ്പി, മൊബൈൽ നമ്പർ എന്നിവയും ഉൾപ്പെടുത്തണം.

നിങ്ങളുടെ അപേക്ഷകൾക്ക് സൗദി സർക്കാർ അനുമതി നൽകിയാൽ, ബഹ്‌റൈൻ വഴി 72 മുതൽ 96 മണിക്കൂർ വരെ കാലാവധി ഉള്ള ട്രാൻസിറ്റ് വിസ ഇന്ത്യൻ എംബസി നൽകും. സൗദിയിലേക്ക് പോകുന്നവരാണെങ്കിൽ പകൽസമയത്ത് ചെക്ക്‌പോയിന്റിൽ എത്താൻ വിനോദ് കെ. ജേക്കബ് അഭ്യർത്ഥിച്ചു. പ്രവാസി ഇന്ത്യക്കാർക്ക് ഈ സൗകര്യം വലിയ ആശ്വാസമാകുന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി എംബസിയെ ബന്ധപ്പെടാമെന്നും അംബാസിഡർ അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News