Eid Al-Fitr: ഈദുൽ ഫിത്ർ പ്രമാണിച്ച് സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ജിദ്ദ

Saudi Arabia: ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്ക് ​ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായി മേയർ നടപ്പാക്കുന്ന ഒരു വലിയ പൊതു​ഗതാ​ഗത ശ്യംഖലയുടെ ഭാ​ഗമാണ് ഈ വാട്ടർ ടാക്സി സംവിധാനം.

Written by - Zee Malayalam News Desk | Last Updated : Mar 28, 2025, 11:16 PM IST
  • സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി രംഗത്ത്
  • ഈദുൽ ഫിത്ർ പ്രമാണിച്ചാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്
Eid Al-Fitr: ഈദുൽ ഫിത്ർ പ്രമാണിച്ച് സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ജിദ്ദ

ജിദ്ദ: സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി രംഗത്ത്. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.  

Add Zee News as a Preferred Source

Also Read: സൗദിയിൽ ഞായറാഴ്ച ഈദുൽ ഫിത്റിന് സാധ്യതയെന്ന് റിപ്പോർട്ട്

ടിക്കറ്റ് നിരക്കുകൾ 25 റിയാലായാണ് കുറച്ചിരിക്കുന്നത്. ജിദ്ദ യാച്ച് ക്ലബിനെയും ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്ടിനെയും ബന്ധിപ്പിക്കുന്ന സീ ടാക്സി റൂട്ടിൽ ഏപ്രിൽ 3 വരെ യാത്ര ചെയ്യാവുന്നതാണ്. റമദാൻ മാസത്തിൽ 25 മുതൽ 50 റിയാൽ വരെയായിരുന്നു മുൻപ് ഫീസ് ഈടാക്കിയിരുന്നത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയായിരുന്നു. 

മാർച്ച് ആറിനാണ് ജിദ്ദയിൽ അത്യാധുനിക സൗകര്യത്തോടെയുള്ള വാട്ടർ ടാക്സി സംവിധാനത്തിന്റെ പരിക്ഷണ ഓട്ടം നടന്നത്. ജിദ്ദ യാച്ച് ക്ലബ്, ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്ട്, ഒബുർ എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ടത്തിൽ വാട്ടർ ടാക്സി പ്രവർത്തിക്കുന്നത്. നിലവിൽ അടച്ചിട്ടിരിക്കുന്ന ഷാം ഒബുർ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: ലക്ഷ്മി കൃപയാൽ മാർച്ചിലെ അവസാന വെള്ളിയാഴ്ച ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്ക് ​ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായി മേയർ നടപ്പാക്കുന്ന ഒരു വലിയ പൊതു​ഗതാ​ഗത ശ്യംഖലയുടെ ഭാ​ഗമായാണ് ഈ വാട്ടർ ടാക്സി സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും ​ഗതാ​ഗതം കൂടുതൽ സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് ഈ പദ്ധതി.  

ഈ പദ്ധതി അനുസരിച്ച് പ്രതിദിനം 29,000 ലധികം പേർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നു. ഇതിനായി 20 വാട്ടർ ടാക്സ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ജിദ്ദ പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. ന​ഗരത്തിലെ വർധിച്ചു വരുന്ന ജനസംഖ്യ കണക്കിലെടുത്തും സന്ദർശകരുടെ ഒഴുക്ക് മൂലമുണ്ടാകുന്ന ​ഗതാ​ഗത പ്രശ്നങ്ങൾ ലഘൂകരിക്കാനുമായാണ് ജല​ഗതാ​ഗത പദ്ധതി കൊണ്ടുവന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News