കുവൈറ്റില്‍ കഴിഞ്ഞ മാസം നാടുകടത്തിയത് 60 പേരെ

കുവൈറ്റില്‍ കഴിഞ്ഞമാസത്തില്‍ നാടുകടത്തിയത് 60 പേരെയെന്ന് അധികൃതര്‍. 

Updated: Dec 13, 2017, 07:22 PM IST
കുവൈറ്റില്‍ കഴിഞ്ഞ മാസം നാടുകടത്തിയത് 60 പേരെ

കുവൈറ്റ് : കുവൈറ്റില്‍ കഴിഞ്ഞമാസത്തില്‍ നാടുകടത്തിയത് 60 പേരെയെന്ന് അധികൃതര്‍. വിമാനത്താവളം വഴി തിരിച്ചു വരാന്‍ സാധിക്കാത്ത രീതിയിലാണ് ഇവരെ നാടുകടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്കവിഭാഗം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിട്ടുണ്ട്.

വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് കാര്യാലയം 19115 എന്‍ട്രി വിസകളാണ് ഈ കാലത്ത് ഇഷ്യൂ ചെയ്തിരിക്കുന്നത്.വ്യാജ പാസ്പോര്‍ട്ടുകളുമായെത്തിയ നാലുപേരെയും വിവിധ കേസുകളില്‍ പ്രതികളായ 119 പേരെയും പിടികൂടുകയുമുണ്ടായി.

നവംബറില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ 8,64,000 പേരാണ് വിമാനത്താവളം വഴി യാത്ര നടത്തിയത്