Kuwait News: ഡ്രൈവിങ് ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി കുവൈറ്റ് പൗരന്മാർക്ക് 15 വർഷവും പ്രവാസികൾക്ക് 5 വർഷവുമാണ്.

Written by - Zee Malayalam News Desk | Last Updated : Apr 21, 2025, 10:29 PM IST
  • ഡ്രൈവിങ് ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്
  • കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കുവൈത്തി പൗരന്മാർക്ക് 15 വർഷവും വിദേശികൾക്ക് 5 വർഷവുമാണ്
Kuwait News: ഡ്രൈവിങ് ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത്: ഡ്രൈവിങ് ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തിനുള്ളിൽ കാലഹരണപ്പെടുകയാണെങ്കിൽ അഞ്ച് വർഷത്തെ സാധുത ലഭിക്കുന്നതിന് സഹേൽ ആപ്പ് വഴി ഇന്ന് തന്നെ പുതുക്കുകയെന്നും നാളെ മുതൽ ലൈസൻസ് കാലാവധി നിങ്ങളുടെ റെസിഡൻസി സ്റ്റാറ്റസിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും  അതിനാൽ ഇന്ന് തന്നെ നടപടിയെടുക്കുക എന്ന വ്യാജ സന്ദേശമാണ് വാട്സാപ്പ് വഴി പ്രചരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  

Also Read: ഈ മാസം അവസാനം വരെ കുവൈത്തിൽ മഴയ്ക്ക് സാധ്യത!

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കുവൈത്തി പൗരന്മാർക്ക് 15 വർഷവും വിദേശികൾക്ക് 5 വർഷവുമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേകിച്ച് വാട്ട്‌സാപ്പില്‍ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം അധികൃതർ നൽകിയത്.  2025 മാർച്ച് 23 ന് പുതിയ നിയമങ്ങൾ നടപ്പാക്കിയതിന് ശേഷം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ കാലയളവിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Also Read: 30 വർഷത്തിന് ശേഷം ശനി വക്രഗതിയിലേക്ക്; ഇവർക്കിനി സുവർണ്ണകാലം ഒപ്പം അപ്രതീക്ഷിത നേട്ടങ്ങളും!

2025 ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമം അനുസരിച്ച് സാധുവായ അല്ലെങ്കിൽ വാഹനത്തിന് അനുയോജ്യമല്ലാത്ത ലൈസൻസോ, റദ്ദാക്കിയതോ സസ്പെൻഡ് ചെയ്തതോ ആയ ലൈസൻസോ ആയി മോട്ടോർ വാഹനം ഓടിക്കുന്നത് 75 കുവൈത്തി ദിനാര്‍ പിഴ ഈടാക്കുമെന്നും.  ഇനി ഇത് കോടതിയിൽ ഹാജരാക്കുമ്പോൾ നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവും 150 മുതൽ 300 ദിനാര്‍ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News