കുവൈത്ത്: യോഗ്യതയില്ലാത്ത ഡോക്ടര്‍മാരെ കണ്ടെത്താന്‍ സമിതി

ആരോഗ്യ മന്ത്രാലയത്തില്‍ കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ യോഗ്യത പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി. ചില ഡോക്ടര്‍മാരുടെ ബിരുദങ്ങളില്‍ സംശയം  ഉയര്‍ന്ന സാഹചര്യത്തിലാണിത്. കമ്മിറ്റി ഡോക്ടര്‍മാരുടെ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി.

Last Updated : Sep 27, 2017, 06:04 PM IST
കുവൈത്ത്: യോഗ്യതയില്ലാത്ത ഡോക്ടര്‍മാരെ കണ്ടെത്താന്‍ സമിതി

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തില്‍ കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ യോഗ്യത പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി. ചില ഡോക്ടര്‍മാരുടെ ബിരുദങ്ങളില്‍ സംശയം  ഉയര്‍ന്ന സാഹചര്യത്തിലാണിത്. കമ്മിറ്റി ഡോക്ടര്‍മാരുടെ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി.

വിദേശികളായ ചില ഡോക്ടറുമാരുടെ ബിരുദങ്ങളില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി. കുവൈറ്റ് അംഗീകരിക്കാത്ത വിദേശ യൂണിവേഴ്‌സിറ്റികളില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയിട്ടുള്ള ഡോക്ടര്‍മാരുടെ വിഷയമാണ് കമ്മിറ്റി മുഖ്യമായും പരിഗണിക്കുക. 

ഈ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ ആരോഗ്യ മന്ത്രാലയത്തിലെ വിദേശ നഴ്‌സ് അടക്കമുള്ള ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്. 

അതുകൂടാതെ വിദേശ നഴ്സ്സ് നിയമനം സംബന്ധിച്ച വിഷയങ്ങളിലും കുവൈത്ത് അഴിമതി വിരുദ്ധ സമതി അന്വേഷണം നടത്തി വരുകയാണ്.

Trending News