close

News WrapGet Handpicked Stories from our editors directly to your mailbox

കുവൈറ്റില്‍ പൊതുമാപ്പ് തുടങ്ങി; റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യക്കാര്‍ നാലായിരത്തിലേറെ

നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികള്‍ക്കും അനധികൃത താമസക്കാർക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. 

Updated: Jan 29, 2018, 08:07 PM IST
കുവൈറ്റില്‍ പൊതുമാപ്പ് തുടങ്ങി; റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യക്കാര്‍ നാലായിരത്തിലേറെ

കുവൈറ്റ് സിറ്റി: നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികള്‍ക്കും അനധികൃത താമസക്കാർക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. 

ആദ്യ ദിവസമായ തിങ്കളാഴ്ച പൊതുമാപ്പിന്‍റെ ആനുകൂല്യം തേടി ഇന്ത്യൻ എംബസിയിൽ എത്തിയത് നാലായിരത്തിലേറെ പേരാണ്. ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പിനുള്ള  കാലാവധി. 

ഈ സമയപരിധിക്കുള്ളിൽ അനധികൃത താമസക്കാർ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം. ഇഖാമ കാലാ‍വധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ടു ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. അതേസമയം, രാജ്യംവിടുന്നവർക്ക് പിഴ ബാധകമാകില്ല എന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് പുറപ്പെടുവിച്ച ഉത്തരവിൽ സൂചിപ്പിച്ചിരുന്നു.