)
കുവൈത്ത്: വിഷമദ്യ ദുരന്തത്തിൽ കുവൈത്തിൽ മരണം 23 കവിഞ്ഞതായി റിപ്പോർട്ട്. കണ്ണൂർ സ്വദേശി ഉൾപ്പെടെ 6 മലയാളികൾ മരിച്ചതായിട്ടാണ് റിപ്പോർട്ടെങ്കിലും കൂടുതൽ മലയാളികൾ ഉൾപ്പെടുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ളവരാണ് മരിച്ചവരിൽ കൂടുതൽ പേരും.
വിഷയത്തിൽ ഇതുവരെ 160 ഓളം പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിനിടയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 51 പേരുടെ വൃക്ക തകരാറിലായതായും റിപ്പോർട്ടുണ്ട്. ഇവർക്ക് ഡയാലിസിസ് നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇതിൽ 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ട് 21 ഓളം പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. വിഷമദ്യ ദുരന്തത്തെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
വിഷയത്തിൽ വ്യാപക പരിശോധനയും നടക്കുന്നുന്നുണ്ട്. മദ്യ നിരോധനമുള്ളതിനാൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വിടുന്നതിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നു മാത്രം പറയുന്ന എംബസി ദുരന്തകാരണം പോലും വെളിപ്പെടുത്തുന്നില്ലെന്നും ആരോപണമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.