വിദേശികള്‍ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഫീ​സ്​ അടയ്ക്കാതെയും ചികിത്സ നല്‍കുമെന്ന് കുവൈറ്റ് ആ​രോ​ഗ്യ​മ​ന്ത്രി

വാ​ഹ​നാ​പ​ക​ടം പോ​ലു​ള്ള അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഫീ​സ്​ അ​ട​ച്ചാ​ലേ ചി​കി​ത്സ ആ​രം​ഭി​ക്കൂ എ​ന്ന നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​മാ​ല്‍ അ​ല്‍ ഹ​ര്‍​ബി പ​റ​ഞ്ഞു. വി​ദേ​ശി​ക​ള്‍​ക്ക് പു​തു​ക്കി​യ ചി​കി​ത്സാ​ഫീ​സ്​ ഞാ​യ​റാ​ഴ്​​ച പ്രാ​ബ​ല്യ​ത്തി​ലാ​യിരുന്നു. പുതുക്കിയ ഫീ​സ്​ ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

Last Updated : Oct 2, 2017, 07:59 PM IST
വിദേശികള്‍ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഫീ​സ്​ അടയ്ക്കാതെയും ചികിത്സ നല്‍കുമെന്ന് കുവൈറ്റ് ആ​രോ​ഗ്യ​മ​ന്ത്രി

കു​വൈ​ത്ത്​ സി​റ്റി: വാ​ഹ​നാ​പ​ക​ടം പോ​ലു​ള്ള അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഫീ​സ്​ അ​ട​ച്ചാ​ലേ ചി​കി​ത്സ ആ​രം​ഭി​ക്കൂ എ​ന്ന നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​മാ​ല്‍ അ​ല്‍ ഹ​ര്‍​ബി പ​റ​ഞ്ഞു. വി​ദേ​ശി​ക​ള്‍​ക്ക് പു​തു​ക്കി​യ ചി​കി​ത്സാ​ഫീ​സ്​ ഞാ​യ​റാ​ഴ്​​ച പ്രാ​ബ​ല്യ​ത്തി​ലാ​യിരുന്നു. പുതുക്കിയ ഫീ​സ്​ ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

രോ​ഗി​യു​ടെ ജീ​വ​ന് പ്രാ​ധാ​ന്യം ന​ല്‍​കി മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടും വ​കു​പ്പ്​ മേ​ധാ​വി​ക​ളു​ടെ നി​ര്‍​ദേ​ശ​വും പ​രി​ഗ​ണി​ച്ച്‌ ആ​ദ്യം ചി​കി​ത്സ ആ​രം​ഭി​ക്കണം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​നു​യോ​ജ്യ​മാ​യ നി​ല​പാ​ട് എ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍​മാ​ര്‍​ക്കും വ​കു​പ്പ്​ മേ​ധാ​വി​ക​ള്‍​ക്കു​മാണ്​. 

ആഗോളതലത്തില്‍ മെഡിക്കല്‍ മേഖലയില്‍ വര്‍ദ്ധിച്ച ചെലവുകള്‍ മൂലം നഷ്ടപ്പെട്ട ധനം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​രി​ഷ്ക​രി​ച്ച ഫീ​സ്​ ഘ​ട​ന ന​ട​പ്പാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ചി​കി​ത്സാ സേ​വ​ന​ങ്ങ​ള്‍​ക്ക് പ​ക​ര​മാ​യി വി​ദേ​ശി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന ഫീ​സ്​ ഘ​ട​ന​ക്ക് 24 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്.

Trending News