കുവൈത്ത്: ജോലിയും വിസയുമില്ലാത്ത നഴ്‌സുമാര്‍ എംബസിയില്‍ പരാതി നല്‍കി

ജോലിയും വിസയുമില്ലാതെ ഒന്നര വര്‍ഷത്തിലേറെയായി ദുരിതമനുഭവിക്കുന്ന മലയാളി നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. ഇന്ത്യയില്‍ നിന്നുള്ള വിവിധ ഏജന്‍സികള്‍ മുഖേന 2016 ഏപ്രില്‍ മാസത്തില്‍ കുവൈത്തില്‍ എത്തിയവരാണ് ഇവര്‍. 

Updated: Nov 14, 2017, 01:21 PM IST
കുവൈത്ത്: ജോലിയും വിസയുമില്ലാത്ത നഴ്‌സുമാര്‍ എംബസിയില്‍ പരാതി നല്‍കി

കുവൈത്ത്: ജോലിയും വിസയുമില്ലാതെ ഒന്നര വര്‍ഷത്തിലേറെയായി ദുരിതമനുഭവിക്കുന്ന മലയാളി നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. ഇന്ത്യയില്‍ നിന്നുള്ള വിവിധ ഏജന്‍സികള്‍ മുഖേന 2016 ഏപ്രില്‍ മാസത്തില്‍ കുവൈത്തില്‍ എത്തിയവരാണ് ഇവര്‍. 

കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്‍റെ വിസയിലെത്തി ജോലി ഇല്ലാതെ കഴിയുന്ന 58 നഴ്‌സുമാരുമുണ്ട്. ഫര്‍വാനിയായില്‍, മിനിസ്ട്രി തന്നെ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഏജന്റുമാരും കുവൈത്തിലെ അവരുടെ ഓഫീസുകളില്‍ ബന്ധപ്പെടുന്നതിനൊപ്പം, ആരോഗ്യമന്ത്രാലയ അധികൃതരെയും കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. അതുകൂടാതെ, ജൂലൈ 15ന് ആരോഗ്യ വകുപ്പ് മന്ത്രിക്ക് വിഷയം ചൂണ്ടിക്കാണിച്ച് കത്ത് അയച്ചിരുന്നു, എങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ എംബസിയില്‍ പരാതി നല്‍കിയത്. 

ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ കഴിയുന്ന നൂറ് കണക്കിന് നഴ്‌സുമാരുടെ വിഷയം ചൂണ്ടിക്കാട്ടി കുവൈത്ത് നഴ്‌സസ് അസോസിഷേന്‍ രംഗത്ത് വന്നതോടെ മന്ത്രി ഇടപ്പെട്ട് ഇന്ത്യയില്‍ നിന്ന് 2010 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുകയാണ്.