close

News WrapGet Handpicked Stories from our editors directly to your mailbox

കുവൈറ്റിന് ഒന്നാം സ്ഥാനം!! പാക്കിസ്ഥാന്‍ രണ്ടാമത്!!

ഭൂമിയിലെ ഏറ്റവും ചൂടുള്ള രാജ്യങ്ങളില്‍ ഒന്നാമതെത്തി കുവൈറ്റ്... തൊട്ടുപിന്നാലെ പാക്കിസ്ഥാനുമുണ്ട്. 

Updated: Jun 21, 2019, 06:58 PM IST
  കുവൈറ്റിന് ഒന്നാം സ്ഥാനം!! പാക്കിസ്ഥാന്‍ രണ്ടാമത്!!

ഭൂമിയിലെ ഏറ്റവും ചൂടുള്ള രാജ്യങ്ങളില്‍ ഒന്നാമതെത്തി കുവൈറ്റ്... തൊട്ടുപിന്നാലെ പാക്കിസ്ഥാനുമുണ്ട്. 

ലോക കാലാവസ്ഥ സംഘടന തയ്യാറാക്കിയ പട്ടികയിലാണ് കുവൈറ്റ് ഒന്നാം സ്ഥാനം നേടിയതും പാകിസ്താന്‍ രണ്ടാം സ്ഥാനത്ത് ആയതും.

2016 ജൂലൈ 21ന് കുവൈറ്റിലെ മിട്രിബായില്‍ 53.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. പാക്കിസ്ഥാനിലെ തര്‍ബറ്റില്‍ 2017 മെയ് 28ന് 53.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രണ്ട് വര്‍ഷത്തോളം നടത്തിയ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടത്.

അതേസമയം, കുവൈറ്റില്‍ ഇപ്പോഴും കഠിനമായ ചൂട് തുടരുകയാണ്. സൂര്യാഘാതമേറ്റ് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. പകല്‍സമയങ്ങളില്‍ പുറംപണി ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കനത്ത ചൂട് തുടരുകയാണ്. 

കുവൈറ്റ് കഴിഞ്ഞാല്‍ സൗദിയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത്. പകല്‍ സമയത്ത് 49 ഡിഗ്രി വരെയെത്തും പരമാവധി ചൂട്. ഈ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 15 വരെ പുറം ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉച്ചക്ക് 12 മുതല്‍ 3 മണി വരെ ഈ കാലയളവില്‍ സൂര്യന് താഴെ ജോലിയെടുപ്പിക്കുന്നത് നിയമലംഘനമാണ്.