രാജ്യത്തെ അ​ഞ്ചു ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ 160 ശ​ത​കോ​ടി ദിനാറിന്‍റെ പദ്ധതിയുമായി കുവൈറ്റ്

രാ​ജ്യ​ത്തെ അ​ഞ്ചു​ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ 160 ശ​ത​കോ​ടി ദിനാ​ര്‍ ചെ​ല​വ​ഴി​ക്കാ​ന്‍ ആ​ലോ​ചി​ച്ച് കുവൈറ്റ്. ബു​ബ്​​യാ​ന്‍, വ​ര്‍​ബ, ഫൈ​ല​ക, മ​സ്​​ക​ന്‍, ഒൗ​ഹ എ​ന്നീ ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​ണ്​ ഈ പദ്ധതി.

Last Updated : Nov 4, 2017, 03:34 PM IST
രാജ്യത്തെ അ​ഞ്ചു ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ 160 ശ​ത​കോ​ടി ദിനാറിന്‍റെ പദ്ധതിയുമായി കുവൈറ്റ്

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തെ അ​ഞ്ചു​ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ 160 ശ​ത​കോ​ടി ദിനാ​ര്‍ ചെ​ല​വ​ഴി​ക്കാ​ന്‍ ആ​ലോ​ചി​ച്ച് കുവൈറ്റ്. ബു​ബ്​​യാ​ന്‍, വ​ര്‍​ബ, ഫൈ​ല​ക, മ​സ്​​ക​ന്‍, ഒൗ​ഹ എ​ന്നീ ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​ണ്​ ഈ പദ്ധതി.

ടൂ​റി​സം മേ​ഖ​ല​യി​ല്‍​നി​ന്ന്​ പ്ര​തി​വ​ര്‍​ഷം 40 ശ​ത​കോ​ടി ദീ​നാ​ര്‍ വ​രു​മാ​ന​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ വ​ന്‍ മു​ത​ല്‍​മു​ട​ക്കി​ന്​ രാ​ജ്യം ത​യാ​റാ​വു​ന്ന​ത്. 2,00,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഇ​തു​വ​ഴി സൃ​ഷ്​​ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

 20 വ​ര്‍​ഷം കൊ​ണ്ടു​മാ​ത്ര​മേ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​വൂ. ലോ​ക​ത്തി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​​ല്‍​നി​ന്ന്​ നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കാ​ന്‍ പ​രി​ശ്ര​മ​ങ്ങ​ളു​ണ്ടാ​വും. രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​ത്യ​ക്ഷ വി​ദേ​ശ നി​ക്ഷേ​പം ഇ​ര​ട്ടി​യാ​ക്കാ​ന്‍ പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്ന്​ പ​ദ്ധ​തി ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം ഹ​നാ​ന്‍ അ​ഷ്​​കാ​നി പ​റ​ഞ്ഞു. 

അ​മീ​ര്‍ വി​ഭാ​വ​നം ചെ​യ്ത വി​ഷ​ന്‍ 2035െന്‍​റ ഭാ​ഗ​മാ​യാണ് ഈ ദ്വീ​പ്​ വി​ക​സ​ന പ​ദ്ധ​തി നടപ്പിലാക്കുക. രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​മ്പത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് എ​ണ്ണ​യി​ത​ര വ​രു​മാ​ന മാ​ര്‍​ഗ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട​തു​ണ്ടെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് ഇത് പ്ര​ധാ​ന​മാ​യും മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

Trending News