സഹകരണ മേഖലയിലെ വിദേശ എൻജിനിയർമാരുടെ വർക്ക് പെർമിറ്റ് കുവൈത്ത് പുതുക്കില്ല

    

Last Updated : Mar 24, 2018, 04:15 PM IST
സഹകരണ മേഖലയിലെ വിദേശ എൻജിനിയർമാരുടെ വർക്ക് പെർമിറ്റ് കുവൈത്ത് പുതുക്കില്ല

കുവൈത്ത്‌: കുവൈത്തിൽ സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ എൻജിനിയർമാരുടെ വിസപുതുക്കുന്നതിനുള്ള 'വർക്ക് പെർമിറ്റുകൾ'  പുതുക്കി നൽകേണ്ടതില്ലെന്ന് സഹകരണ മേഖലക്ക് നിർദ്ദേശം. കുവൈത്ത് മാൻ പവർ അതോററ്റിയുടെ സർക്കുലറിലാണ് ഈ നിര്‍ദേശം. 

ഈ മേഖലയിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ള സ്വദേശിവൽക്കരണത്തിനു ആക്കം കൂട്ടാനാണ് നടപടിയെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കോഓപ്പറേറ്റിവ് സെക്റ്ററില്‍ എഞ്ചിനീയര്‍മാര്‍ക്ക് പുറമെ സൂപ്പർവൈസർ, അഡ്മിനിസ്ട്രേറ്റീവ് തുടങ്ങി നിരവധി ഒഴിവുകളുണ്ടെങ്കിലും ഈ തസ്തികയിലൊക്കെ ഇനി സ്വദേശികളെ മാത്രം നിയമിച്ചാൽ മതിയെന്നാണ് കുവൈറ്റ് മാൻ പവർ അതോററ്റിയുടെ നിലപാട്. 

രാജ്യത്തെ മാനവ വിഭവ ശേഷി രാജ്യവികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന സർക്കാർ നയം കാര്യക്ഷമമായി നടപ്പാക്കുന്ന പദ്ധതിയായ എംജിആർപിയുടെ ഭാഗമായിട്ടാണ് ഈ നടപടികളെന്നുംസർക്കാർ വൃത്തങ്ങൾ അറീയിച്ചു. സർക്കാർ നൽകുന്ന സബ്സിഡിയോടെ പ്രവർത്തിക്കുന്ന കുവൈറ്റികളുടെ വ്യാപാരരംഗത്തെ കൂട്ടായ്മയാണ് സഹകരണ സംഘങ്ങൾ.

Trending News