ഷാർജയിൽ മലയാളി പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം..!

കെട്ടിടത്തിന്റെ എട്ടാം നിലയിലെ ബാൽക്കണി വഴി താഴെയ്ക്ക് വീണു മരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.    

Last Updated : Jul 27, 2020, 05:17 PM IST
ഷാർജയിൽ മലയാളി പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം..!

ഷാർജ: ഷാർജയിൽ മലയാളി പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം.  അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി സമീക്ഷ പോളിനെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  സമീക്ഷയ്ക്ക് പതിനഞ്ച് വയസായിരുന്നു.   

ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.  കെട്ടിടത്തിന്റെ എട്ടാം നിലയിലെ ബാൽക്കണി വഴി താഴെയ്ക്ക് വീണു മരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  പെരുമ്പാവൂർ സ്വദേശികളായ ബിനു പോളിന്റെയും മേരിയുടെയും മകളാണ് മരിച്ച സമീക്ഷ.  

Also read: UAE യിൽ കോറോണ മരണമില്ലാത്ത ഒരു ദിവസം കൂടി

പൊലീസ് എത്തി മരണാവർത്ത അറിയിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്.  ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നുറങ്ങിയത്.  സമീക്ഷ ഉപയോഗിച്ചിരുന്ന ഹെഡ്ഫോൺ, ലാപ്ടോപ്, ബൈബിൾ എന്നിവ സോഫയിൽ തന്നെ ഉണ്ടായിരുന്നു.  ഒന്നരവർഷമായി ഇവർ ഷാർജയിൽ തമാസക്കാരാണ്. പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തു.    

Trending News