പ്രിയ ഭരണാധികാരിയ്ക്ക് മലയാളി പെണ്‍കുട്ടിയുടെ പിറന്നാള്‍ സമ്മാനം!!

 '50 വര്‍ഷങ്ങള്‍' എന്ന കവിതയുടെ സംഗീതാവിഷ്‌കാരമാണിത്.

Last Updated : Jul 18, 2019, 11:06 AM IST
 പ്രിയ ഭരണാധികാരിയ്ക്ക് മലയാളി പെണ്‍കുട്ടിയുടെ പിറന്നാള്‍ സമ്മാനം!!

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് സമ്മാനവുമായി മലയാളി പെണ്‍കുട്ടി. 

ഒരു പാട്ടിലൂടെയാണ് പെണ്‍കുട്ടി ഷെയ്ഖിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 

വ്യത്യസ്തമായ ഈ പിറന്നാള്‍ സമ്മാന൦  അറബ്‌ലോക൦ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ലോക റെക്കോര്‍ഡ് നേട്ടങ്ങള്‍ നിരവധി കൈവരിച്ച ഷെയ്ഖ് മുഹമ്മദിനെ കുറിച്ച് ഗാന൦ അലപിച്ചത് സുചേത സതീഷാണ്. 

പ്രമുഖ ഇമറാത്തി കവി ഡോ. ശിഹാബ് ഗാനീം കുറിച്ച '50 വര്‍ഷങ്ങള്‍' എന്ന കവിതയുടെ സംഗീതാവിഷ്‌കാരമാണിത്.

അസാമാന്യ മികവോടെയാണ് അറബിയില്‍ സുചേതയുടെ ആലാപനം. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുചേത.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ മേല്‍നോട്ടത്തില്‍ ഗാനാവതണ൦ നടത്തിയ പാട്ടിന് ഈണം നല്‍കിയത് ബോളിവുഡ് സംഗീത സംവിധായകന്‍ മോന്തി ശര്‍മ്മയാണ്. 

ഷെയ്ഖ് മുഹമ്മദിന്‍റെ പിറന്നാള്‍ ദിന ഭാഗമായി കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ആക്ടി൦ഗ് കോണ്‍സുല്‍ ജനറല്‍ നീരജ് അഗള്‍വാളിന് കോപ്പികള്‍ നല്‍കി ഡോ. ശിഹാബ് ഗാനം പ്രകാശനം ചെയ്തു.

102 ഭാഷകളില്‍ സംഗീതം ആലപിച്ചതിന്‍റെയും ഏറ്റവും ദൈര്‍ഘ്യമേറിയ സംഗീത കച്ചേരി നടത്തിയതിന്‍റെയും റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ കുട്ടിയാണ് സുചേത.

Trending News