സൗദിയിലേത് ചൈനയിലെ വൈറസല്ല

സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ കൊറോണ വൈറസല്ല.2012 ല്‍ സൗദിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് പോലുള്ള കൊറോണ വൈറസ് ആണ് മലയാളി നഴ്സിനെ ബാധിച്ചത് .ചികിത്സയില്‍ കഴിയുന്ന നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി സയന്റിഫിക്ക് റീജിയണല്‍ ഇന്ഫെക്ഷന്‍ കമ്മറ്റി അറിയിച്ചു.വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ യുവതിയെ ബാധിച്ചത് മെര്‍സ്  കൊറോണ വൈറസാണെന്ന് അറിയിച്ചു.

Updated: Jan 24, 2020, 12:54 AM IST
സൗദിയിലേത് ചൈനയിലെ വൈറസല്ല

റിയാദ് :സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ കൊറോണ വൈറസല്ല.2012 ല്‍ സൗദിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് പോലുള്ള കൊറോണ വൈറസ് ആണ് മലയാളി നഴ്സിനെ ബാധിച്ചത് .ചികിത്സയില്‍ കഴിയുന്ന നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി സയന്റിഫിക്ക് റീജിയണല്‍ ഇന്ഫെക്ഷന്‍ കമ്മറ്റി അറിയിച്ചു.വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ യുവതിയെ ബാധിച്ചത് മെര്‍സ്  കൊറോണ വൈറസാണെന്ന് അറിയിച്ചു.

സൗദിയിലെ  അല്‍ ഹയാത്ത് ആശുപത്രിയില്‍ ജോലിചെയ്യുന്ന നൂറോളം ഇന്ത്യന്‍ നഴ്സുമാരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.കൊറോണ വൈറസ് ബാധ കണ്ടെത്തിയ നഴ്സിനെ അസീര്‍ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചകാര്യവും മന്ത്രിയാണ് അറിയിച്ചത്.

സൗദിയിലെ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയിരുന്നു.സ്ഥിതിഗതികള്‍ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.സംശയമുള്ളവരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ചൈനയിലും അമേരിക്കയിലും വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന്  സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.