close

News WrapGet Handpicked Stories from our editors directly to your mailbox

ഇനി മുതല്‍ പുറം പണികളെടുക്കണ൦!!

കനത്ത ചൂട് മൂലം പുറം ജോലിക്കാർക്ക് അനുവദിച്ച ഉച്ച വിശ്രമവും പുറം ജോലിയിലെ ഇളവും അവസാനിച്ചു.  

Updated: Sep 16, 2019, 04:32 PM IST
ഇനി മുതല്‍ പുറം പണികളെടുക്കണ൦!!

സൗദി: കനത്ത ചൂട് മൂലം പുറം ജോലിക്കാർക്ക് അനുവദിച്ച ഉച്ച വിശ്രമവും പുറം ജോലിയിലെ ഇളവും അവസാനിച്ചു.  

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കുറഞ്ഞതോടെയാണ് നേരിട്ട് വെയില്‍ കൊള്ളുന്ന ജോലികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിച്ചത്. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് പിന്നാലെ താപ നില കുറയുന്നതിനാലാണ് ഇളവ് അവസാനിപ്പിച്ചത്.  

വരണ്ട കാലാവസ്ഥ ശക്തമാകുകയും ചൂട് അന്‍പത് ഡിഗ്രി പിന്നിടുകയും ചെയ്തതോടെയാണ് ജൂണ്‍ പതിനഞ്ചു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

തലസ്ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ശക്തമായ ചൂട് അനുഭവപ്പെട്ടിരുന്നു. 49 ഡിഗ്രി വരെയെത്തിയിരുന്നു റിയാദിലെ താപനില. 

ഉച്ചക്ക് 12 മുതല്‍ 3 മണി വരെയായിരുന്നു നിയന്ത്രണം. ഇതിനിടെ ഉയര്‍ന്ന മേഖലകളില്‍ മഴയും തണുത്ത കാലാവസ്ഥയും തുടരുകയാണ്. 

തലസ്ഥാനത്തുള്‍പ്പെടെ അടുത്ത വ്യാഴാഴ്ച പൊടിക്കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കനത്ത ചൂട് മൂലം പുറം ജോലിക്കാർക്ക് അനുവദിച്ച ഉച്ച വിശ്രമവും  അവസാനിച്ചു. 

ഈ വർഷം മാത്രം ഉച്ചനേരത്ത് 1500ൽ അധികം തൊഴിലാളികൾ ഉച്ചവിശ്രമ സമയത്ത് ജോലിചെയ്തിരുന്നു. മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തൊഴിൽ നിയമ ലംഘനം കണ്ടെത്തിയത്. 

സർക്കാർ പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ തുടങ്ങിയ പണി സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. 

മനുഷ്യാവകാശ അസോസിയേഷൻ നടത്തിയ പരിശോധനയിൽ 356 തൊഴിലാളികൾ ഉച്ചനേരത്തെ പൊരിവെയിലിൽ തൊഴിൽ ചെയ്യുന്നത് കണ്ടെത്തിയിരുന്നു. 

വാട്സാപ്പ്, ഹോട്ട്ലൈൻ എന്നിവയിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ അസോസിയേഷൻ പരിശോധന നടത്തിയത്. 

ഉച്ചവിശ്രമം അനുവദിച്ച കാര്യം തൊഴിലാളികൾക്ക് അറിവുണ്ടായിരുന്നില്ലെന്നും മനുഷ്യാവകാശ അസോസിയേഷൻ കണ്ടെത്തിയിരുന്നു.