close

News WrapGet Handpicked Stories from our editors directly to your mailbox

ഉച്ച വിശ്രമം ഈ മാസം കൂടി മാത്രം!!

വാട്സാപ്പ്, ഹോട്ട്ലൈൻ എന്നിവയിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ അസോസിയേഷൻ പരിശോധന നടത്തിയത്. 

Sneha Aniyan | Updated: Aug 29, 2019, 06:43 PM IST
ഉച്ച വിശ്രമം ഈ മാസം കൂടി മാത്രം!!

കനത്ത ചൂട് മൂലം പുറം ജോലിക്കാർക്ക് അനുവദിച്ച ഉച്ച വിശ്രമം ആഗസ്റ്റ് 31ന് അവസാനിക്കും. 

ഈ വർഷം മാത്രം ഉച്ചനേരത്ത് 1500ൽ അധികം തൊഴിലാളികൾ ഉച്ചവിശ്രമ സമയത്ത് ജോലിചെയ്തിരുന്നു. മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തൊഴിൽ നിയമ ലംഘനം കണ്ടെത്തിയത്. 

സർക്കാർ പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ തുടങ്ങിയ പണി സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. 

മനുഷ്യാവകാശ അസോസിയേഷൻ നടത്തിയ പരിശോധനയിൽ 356 തൊഴിലാളികൾ ഉച്ചനേരത്തെ പൊരിവെയിലിൽ തൊഴിൽ ചെയ്യുന്നത് കണ്ടെത്തിയിരുന്നു. 

വാട്സാപ്പ്, ഹോട്ട്ലൈൻ എന്നിവയിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ അസോസിയേഷൻ പരിശോധന നടത്തിയത്. 

ഉച്ചവിശ്രമം അനുവദിച്ച കാര്യം തൊഴിലാളികൾക്ക് അറിവുണ്ടായിരുന്നില്ലെന്നും മനുഷ്യാവകാശ അസോസിയേഷൻ കണ്ടെത്തി.