close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്ത്യന്‍ പതാകയും മോദിയു൦ അഡ്‌നോക് ടവറില്‍!!

തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആദരവുമായി അഡ്‌നോക് ഗ്രൂപ്പ്.

Updated: May 31, 2019, 02:01 PM IST
ഇന്ത്യന്‍ പതാകയും മോദിയു൦ അഡ്‌നോക് ടവറില്‍!!

തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആദരവുമായി അഡ്‌നോക് ഗ്രൂപ്പ്.

അബുദാബിയിലെ അഡ്‌നോക് ഗ്രൂപ്പ് ടവറില്‍ ഇന്ത്യന്‍ പതാകയും മോദിയുടെ ചിത്രവും തെളിയിച്ചാണ് ആദരം അറിയിച്ചത്. യു എ ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാനൊപ്പം നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് ടവറില്‍ തെളിഞ്ഞത്. 

ഇന്ത്യന്‍ പതാക കൂടാതെ യുഎഇയുടെ ഔദ്യോഗിക പതാകയും ടവറില്‍ തെളിഞ്ഞു. യു എ ഇയിലെ ഇന്ത്യന്‍ പ്രതിനിധി നവദീപ് സി൦ഗ് സൂരിയാണ് ഇതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഇതാണ് യഥാര്‍ഥ സൗഹൃദം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 2015 ഓഗസ്റ്റില്‍ മോദി നടത്തിയ യു എ ഇ സന്ദര്‍ശനത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ യഥാര്‍ഥ പരിവര്‍ത്തനമുണ്ടായെന്നും സൂരി പറഞ്ഞു.