ഒമാൻ ഭരണാധികാരിയുടെ വിയോഗത്തില്‍ അനുശോചിച്ച് വി.മുരളീധരൻ

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദിന്റെ വിയോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അനുശോചിച്ചു

Updated: Jan 11, 2020, 03:29 PM IST
ഒമാൻ ഭരണാധികാരിയുടെ വിയോഗത്തില്‍ അനുശോചിച്ച് വി.മുരളീധരൻ

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദിന്റെ വിയോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അനുശോചിച്ചു

ഒമാൻ ഭരണാധികാരിയുടെ വേർപാടിനെക്കുറിച്ച് ഏറെ വിഷമത്തോടെയാണ് അറിഞ്ഞത്. അദ്ദേഹത്തിന് ഇന്ത്യക്കാരുമായും പ്രത്യേകിച്ച് മലയാളികളുമായും അടുത്ത ബന്ധമായിരുന്നു  എന്ന് നേരിട്ട് മനസിലാക്കാനായിട്ടുണ്ട് വി മുരളീധരന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

1970 മുതലുള്ള ഭരണകാലത്ത്  ഒമാന്റെ വളർച്ചയുടെ ചാലകശക്തിയായിരുന്നു അദ്ദേഹം. അറബ് ലോകത്തും ഇന്ത്യയുമായുള്ള ബന്ധത്തിലും ഏറ്റവും മികച്ച മാതൃകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഒമാൻ ഉഭയകക്ഷി ബന്ധം ഏറ്റവും ശക്തമായ നിലയിലെത്തിയത് വിദേശകാര്യ സഹമന്ത്രി അഭിപ്രായപെട്ടു.മേഖലയിലെ സൗഹൃദവും സമാധാനവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കാൻ എന്നും ജാഗരൂകനായിരുന്നു സുൽത്താൻ എന്നും വി മുരളീധരന്‍ പറഞ്ഞു.മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന്  സംരക്ഷണമുറപ്പാക്കാൻ അദ്ദേഹം  ശ്രദ്ധിച്ചിരുന്നു. 

സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ വേർപാടിലൂടെ ഒരു നല്ല നേതാവിനെയും പരിഷ്കർത്താവിനെയും  ഇന്ത്യയുടെ ഒരു നല്ല സുഹൃത്തിനെയുമാണ്  നഷ്ടപ്പെട്ടതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അനുസ്മരിച്ചു. ഒമാൻ രാജകുടുംബത്തിന്റെയും സർക്കാരിന്റെയും ജനങ്ങളുടെയും ദു:ഖത്തിൽ ഹൃദയം കൊണ്ട് പങ്കുചേരുന്നുവെന്നും വി മുരളീധരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.