close

News WrapGet Handpicked Stories from our editors directly to your mailbox

ഇതൊരു അഡാര്‍ 'ഗിറ്റാര്‍'!!

ഗിറ്റാര്‍ നിര്‍മ്മിച്ചിരിക്കുന്നത് 1.6 കിലോഗ്രാം വൈറ്റ് ഗോൾഡിലാണ്.

Sneha Aniyan | Updated: Oct 19, 2019, 05:45 PM IST
ഇതൊരു അഡാര്‍ 'ഗിറ്റാര്‍'!!

അബുദാബി: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാറിന്‍റെ പ്രദര്‍ശനം അബുദാബിയിൽ!!

ഈമാസം 26 മുതൽ 30 വരെ നാഷണൽ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന ആഭരണങ്ങളുടെയും വാച്ചുകളുടെയും പ്രദർശനത്തോടനുബന്ധിച്ചാണ് ഗിറ്റാര്‍ പ്രദര്‍ശിപ്പിക്കുന്നത്. 

20 ലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന ഈ ഗിറ്റാറില്‍ 11,441 രത്നക്കല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. 

വിഖ്യാത ഗാനരചയിതാവ് മാർക്ക് ലൂയി രൂപകല്‍പന ചെയ്ത ഈ ഗിറ്റാര്‍ നിര്‍മ്മിച്ചിരിക്കുന്നത് 1.6 കിലോഗ്രാം വൈറ്റ് ഗോൾഡിലാണ്.

60 കരകൗശലവിദഗ്ധർ 700 ദിവസത്തെ മനുഷ്യാധ്വാനംകൊണ്ടാണ് ഈ സൃഷ്ടി പൂർത്തിയാക്കിയത്.