സ്വര്‍ണ്ണം വാങ്ങണോ ദുബായിലേയ്ക്ക് പൊയ്ക്കോളൂ

സ്വർണം ഒരു നിക്ഷേപമെന്ന നിലയ്ക്ക് വാങ്ങുന്നവർക്കും അനുയോജ്യമായ ഓഫറുകളാണ് മേള നൽകുന്നത്.   

Updated: Jun 11, 2018, 12:13 PM IST
സ്വര്‍ണ്ണം വാങ്ങണോ ദുബായിലേയ്ക്ക് പൊയ്ക്കോളൂ

ദുബായ്: ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പിന്‍റെ വേനല്‍ പ്രൊമോഷന്‍ 'മൈ ജുവലറി സീസണ്‍' ദുബായില്‍ തുടക്കമായി. ജൂണ്‍ 8ന് തുടങ്ങിയ മേള ജൂലൈ 8 വരെ നീളും.  പ്രമുഖ ജൂവലറികളിൽ ബ്രാൻഡുകൾക്ക് വൻ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.  

ദുബായിലെ 65-ഓളം ജൂവലറികള്‍ ഭാഗമാകുന്ന മേളയിലെത്തി നിശ്ചിത തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 70 ശതമാനം വരെ വിലകിഴിവും മറ്റ് സമ്മാനങ്ങളും ലഭിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, കല്യാൺ ജ്വല്ലേഴ്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ പങ്ക് ചേരുന്ന മേളയില്‍ പണിക്കൂലി ഈടാക്കുന്നതല്ല. സ്വർണം ഒരു നിക്ഷേപമെന്ന നിലയ്ക്ക് വാങ്ങുന്നവർക്കും അനുയോജ്യമായ ഓഫറുകളാണ് മേള നൽകുന്നത്.

ഇതാദ്യമായാണ് സ്വര്‍ണ വിപണിക്ക് മാത്രമായി വിവിധ സ്ഥാപനങ്ങൾ ഒരുമിക്കുന്ന ഇത്തരമൊരു മേള നടക്കുന്നതെന്നും സ്വർണവിപണിക്ക് പുതിയ ഉണർവേകാൻ ഒരു മാസം നീളുന്ന മേള സഹായമാകുമെന്നാണ് കരുതുന്നതെന്നും ഗ്രൂപ്പ് ചെയർമാൻ തവഹീദ് അബ്ദുള്ള പറഞ്ഞു.