വിരുന്നൊരുക്കാന്‍ പുതിയ ഫെറി സര്‍വീസുമായി ദുബായ്

ഡൗണ്‍ടൗണ്‍, ദുബായ്, മറീന എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും എമാറിലെ താമസക്കാര്‍ക്കും വളരെ പ്രയോജനകരമാണ് പുതിയ സര്‍വീസ്.   

Updated: Jan 10, 2019, 04:59 PM IST
വിരുന്നൊരുക്കാന്‍ പുതിയ ഫെറി സര്‍വീസുമായി ദുബായ്

ദുബായ്: സന്ദര്‍ശകര്‍ക്കു വിനോദ വിരുന്നൊരുക്കി പുതിയ ഫെറി സര്‍വീസ് ആര്‍ടിഎ (ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാസ്‌പോര്‍ട് അതോറിറ്റി) തുടങ്ങി. ദുബായ് മറീനമാളും ദുബായ് മാളും ബന്ധിപ്പിച്ചാണ് ഈ സര്‍വ്വീസ്. 

ഡൗണ്‍ടൗണ്‍, ദുബായ്, മറീന എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും എമാറിലെ താമസക്കാര്‍ക്കും വളരെ പ്രയോജനകരമാണ് പുതിയ സര്‍വീസ്. ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ബുര്‍ജ് ഖലീഫയില്‍ നടന്നു. എട്ടു സ്റ്റേഷനുകളിലേക്ക് ആര്‍ടിഎയ്ക്കു ഒമ്പതു ഫെറി സര്‍വീസുകളാണ് ഉള്ളത്.

ഒരു മണിക്കൂര്‍ 20 മിനിറ്റാണ് ഫെറി യാത്രാ സമയം. പാം ഐലന്‍ഡ്, ഷെയ്ഖ് സായിദ് റോഡ്, ദുബായ് കനാല്‍ എന്നിവിടങ്ങളിലെ അംബരചുംബികള്‍ കണ്ടു യാത്ര ചെയ്യാം. ദുബായ് മറീന മാളിന് പിന്നിലുള്ള ഫെറി സ്റ്റേഷനിലാണ് യാത്ര അവസാനിക്കുക. അല്‍ വജേ, അല്‍ മേയ സ്റ്റേഷനുകളില്‍ നിന്ന് ദുബായ് മാളിലേക്ക് ഷട്ടില്‍ സര്‍വീസും നടത്തും.