പുതുവര്‍ഷത്തിലെ ആദ്യ ഓഫറുമായി എമിറേറ്റ്‌സ്!!

ദുബായിയില്‍ നിന്നും യു.എസ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ആകര്‍ഷകമായ വിമാനനിരക്കുകള്‍ എമിറേറ്റ്‌സ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യമായാണ് യാത്രാനിരക്കില്‍ എമിറേറ്റ്‌സ് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നത്.

Updated: Jan 9, 2019, 06:24 PM IST
പുതുവര്‍ഷത്തിലെ ആദ്യ ഓഫറുമായി എമിറേറ്റ്‌സ്!!

ദുബായ്: ദുബായിയില്‍ നിന്നും യു.എസ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ആകര്‍ഷകമായ വിമാനനിരക്കുകള്‍ എമിറേറ്റ്‌സ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യമായാണ് യാത്രാനിരക്കില്‍ എമിറേറ്റ്‌സ് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നത്.

യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ ജനുവരി 22 വരെ ടിക്കറ്റുകള്‍ ബുക്കു ചെയ്യാം. 2019 ജനുവരി 10 മുതല്‍ നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ഇത് ബാധകം.

ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക, ഏഷ്യ, പസഫിക് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എക്കണോമി, ബിസിനസ് ക്ലാസുകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍ക്ക് എമിറേറ്റ്‌സ് ഹോളിഡേ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരാള്‍ക്ക് വിമാനനിരക്ക് ഉള്‍പ്പെടെയുള്ള ഫൈവ് സ്റ്റാര്‍ യാത്രയുടെ ചിലവ് 2,479 ദിര്‍ഹത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട പാനീയങ്ങളും പ്രാദേശിക രുചികളിലുള്ള ഭക്ഷണവും ക്യാബിന്‍ ഗ്രൂപ്പിന്‍റെ ആതിഥേയത്വവുമൊക്കെ ഈ യാത്രാനുഭവത്തിന്‍റെ ഭാഗമാണ്. പുതിയ സിനിമകള്‍, ടി.വി ഷോകള്‍, സംഗീതം, ഗെയിമുകള്‍ എന്നീ സൗകര്യങ്ങളും 4,000 ചാനലുകളുള്ള ഓഡിയോ വിഷ്വല്‍ എന്റര്‍ടൈന്‍മെന്റും ഉള്ള എമിറേറ്റ്‌സിലെ ക്യാബിന്‍ ക്ലാസുകളില്‍ മികച്ച ഒരു യാത്രാനുഭൂതി സാധ്യമാക്കുന്നു. 

എക്കണോമി ക്ലാസില്‍ 35 കിലോ ഗ്രാം, ബിസിനസ് ക്ലാസില്‍ 40 കിലോ ഗ്രാം, ഫസ്റ്റ് ക്ലാസില്‍ 50 കിലോ ഗ്രാം എന്നിങ്ങനെയാണ് ലഗേജുകളുടെ അനുവദനീയമായ ഭാരം.