close

News WrapGet Handpicked Stories from our editors directly to your mailbox

വസ്ത്രവും പാട്ടും: സംഗീത പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് താരം!!

നിക്കി മിനാജ് സ്വവര്‍ഗ ലൈംഗിക നിരോധിച്ച സൗദി അറേബ്യ പോലുള്ള രാജ്യത്ത് പരിപാടി അവതരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുയര്‍ന്നു.

Updated: Jul 11, 2019, 05:23 PM IST
 വസ്ത്രവും പാട്ടും: സംഗീത പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് താരം!!

സൗദി: കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ജിദ്ദ സീസണ്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ നിന്നും റാപ് താരം നിക്കി മിനാജ് പിന്മാറി.

മനുഷ്യാവകാശ ലംഘനങ്ങളെ മുന്‍നിര്‍ത്തി നിക്കി മിനാജ് പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് സൗദി മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് പരിപാടിയില്‍ നിന്നും പിന്മാറുന്നതായി നിക്കി മിനാജ് അറിയിച്ചത്. കൂടാതെ, യാഥാസ്ഥിക രാജ്യമായ സൗദിയില്‍ ഏത് തരത്തിലുള്ള വസ്ത്രവും പാട്ടുകളുമാണ് നിക്കി ഉപയോഗിക്കുക എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

കലാരംഗത്തുള്ള നിയന്ത്രണങ്ങള്‍ ലളിതമാക്കാന്‍ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് സൗദി നിക്കിയുടെ സംഗീത പരിപാടി നിശ്ചയിച്ചത്.

ഗേ പ്രൈഡ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന നിക്കി മിനാജ് സ്വവര്‍ഗ ലൈംഗിക നിരോധിച്ച സൗദി അറേബ്യ പോലുള്ള രാജ്യത്ത് പരിപാടി അവതരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുയര്‍ന്നു.

വിമര്‍ശനങ്ങള്‍ വിലയിരുത്തി ശരിയാണെന്ന് മനസ്സിലായതോടെയാണ്  പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് നിക്കി തീരുമാനിച്ചത്. 

സ്ത്രീകളുടെ അവകാശം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നിവയെ പിന്തുണക്കുക എന്നതാണ് ശരിയെന്ന് ഞാന്‍ കരുതുന്നുവെന്ന് നിക്കി മിനാജ് പ്രസ്താവനയില്‍ പറഞ്ഞു.