സൗദിയില്‍ കൊറോണ വൈറസ് ബാധ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണ ബാധ ഉണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടക്കുന്ന ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്.   

Ajitha Kumari | Updated: Feb 1, 2020, 02:42 PM IST
സൗദിയില്‍ കൊറോണ വൈറസ് ബാധ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കൊറോണ ബാധ ഉണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടക്കുന്ന ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്. 

ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊറോണ സൗദിയില്‍ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. 

വൈറസ് വ്യാപനത്തിന് ഒരു പഴുതും അനുവദിക്കാത്ത വിധം ശക്തമാണ് കരുതല്‍ നടപടികളെന്നും ചൈനയില്‍ നിന്നും ഇങ്ങോട്ടുള്ള മുഴുവന്‍ ഗതാഗത മാര്‍ഗങ്ങളിലും കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രോഗബാധയുമായി രാജ്യത്തേയ്ക്ക് ആരും കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.