close

News WrapGet Handpicked Stories from our editors directly to your mailbox

ഒരു ദിവസം പോലും ലീവ് എടുക്കാതെ 43 വര്‍ഷ൦!!

43 വര്‍ഷത്തെ സര്‍വീസിനിടെ ഒരു ദിവസം പോലും ലീവ് എടുക്കാത്ത ഒരു പൊലീസ്  റാസല്‍ഖൈമ പൊലീസ് ഉദ്യോസ്ഥന്‍!! 

Sheeba George | Updated: Oct 5, 2019, 01:20 PM IST
ഒരു ദിവസം പോലും ലീവ് എടുക്കാതെ 43 വര്‍ഷ൦!!

റാസല്‍ഖൈമ: 43 വര്‍ഷത്തെ സര്‍വീസിനിടെ ഒരു ദിവസം പോലും ലീവ് എടുക്കാത്ത ഒരു പൊലീസ്  റാസല്‍ഖൈമ പൊലീസ് ഉദ്യോസ്ഥന്‍!! 

റാസല്‍ഖൈമയില്‍നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

അബ്ദുല്‍ റഹ്മാന്‍ ഒബൈദ് അല്‍ തുനാജി എന്ന ഉദ്യോഗസ്ഥനാണ് ഈ അപൂര്‍വ നേട്ടത്തിനുടമ. ഇദ്ദേഹം പൊലീസിലെ നോണ്‍ കമ്മീഷന്‍ഡ് ഓഫിസര്‍ ആണ്. ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റിലാണ് ഇദ്ദേഹം സേവനം നടത്തുന്നത്.

അതേസമയം, അബ്ദുല്‍ റഹ്മാന്‍ ഒബൈദ് അല്‍ തുനാജി കൈവരിച്ച അപ്പോര്‍വ്വ നേട്ടത്തിന് അദ്ദേഹത്തെ ആദരിക്കാനും പൊലീസ് ജനറല്‍ മറന്നില്ല. റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുമൈമി ഉദ്യോഗസ്ഥനെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.

'ഒരു ദിവസം പോലും ലീവെടുക്കാതെ അദ്ദേഹം 43 വര്‍ഷം പൂര്‍ത്തിയാക്കി. സമയനിഷ്ഠയുടെ കാര്യത്തിലും തൊഴില്‍പരമായ കഴിവിന്‍റെ കാര്യത്തിലും അദ്ദേഹം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്‍റെ ആത്മാര്‍ഥതയും പ്രതിബദ്ധതയും ഡിപാര്‍ട്ട്മെന്‍റിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്', മേജര്‍ ജനറല്‍ അല്‍ നുമൈമി പറഞ്ഞു.

തന്നെ കുറിച്ചുള്ള നല്ല വാക്കുകള്‍ക്കും അനുമോദനത്തിനും നന്ദി രേഖപ്പെടുത്തിയ അബ്ദുല്‍ റഹ്മാന്‍ ഒബൈദ് അല്‍ തുനാജി, താന്‍ തന്‍റെ ഡ്യൂട്ടി ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതികരിച്ചത്.  സേവനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന യുഎഇ നേതൃത്വത്തിനും അദ്ദേഹം നന്ദി പറയുകയും ചെയ്തു.