കുവൈത്തില്‍ ഇന്ത്യക്കാരുടെ എണ്ണ൦ കൂടുന്നു

പത്ത് ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിൽ അധിവസിക്കുന്നത്‌.  

Last Updated : Oct 13, 2018, 06:45 PM IST
കുവൈത്തില്‍ ഇന്ത്യക്കാരുടെ എണ്ണ൦ കൂടുന്നു

കുവൈത്ത്: കുവൈത്തില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്‍റെ വർധനവെന്ന് റിപ്പോര്‍ട്ട്.

കേന്ദ്ര ഭരണ വിഭാഗം പുറത്തു വിട്ട കണക്കുകൾ പ്രകാരമാണിത്. എന്നാല്‍, മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ കുറവാണ് രെഖപ്പെടുത്തിയിരിക്കുന്നത്. പത്ത് ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിൽ അധിവസിക്കുന്നത്‌.  

ഇതിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആറു ശതമാനം വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ഭരണ വിഭാഗം പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം പാക്കിസ്ഥാനികളുടെ എണ്ണത്തിൽ 1.8 ശതമാനവും ഇറാനികളുടെ എണ്ണത്തിൽ 1.7 ശതമാനവും കുറവ് രേഖപ്പെടുത്തി. അറബ്‌ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം 0.2 ശതമാനത്തിന്‍റെ കുറവുണ്ടായി.

രാജ്യത്തെ തൊഴിൽ വിപണിയിലെ മൊത്തം ജനസംഖ്യ 26,23,000 ആയിരുന്നു. ഇതിൽ 50.6 ശതമാനം പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. 

തൊഴിൽ ചെയ്യുന്ന വിദേശികളുടെ എണ്ണം പതിനാറ് ലക്ഷത്തിൽ നിന്നും പതിനാറ് ലക്ഷത്തിതൊണ്ണൂറ്റി നാലായിരമായി വർധിച്ചതായും കണക്കിൽ സൂചിപ്പിക്കുന്നു. 25 നും നാല്പതിനും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാരാണ് രാജ്യത്ത് എത്തിയവരിലേറെയും. 
 

 

Trending News