വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില് നിന്നും നാട്ടിലെത്താനുള്ള നോര്ക്ക രജിസ്ട്രേഷന് പുരോഗമിക്കുകയാണ്.
5.34 ലക്ഷം പ്രവാസികളാണ് നാട്ടിലെത്താന് നോര്ക്കയില് ഇതുവരെ രജിസ്റ്റര് ചെയ്തിരിക്കുന്നത്. 3.98 ലക്ഷം പേരാണ് വിദേശരാജ്യങ്ങളില് നിന്നും മടങ്ങി വരവിനായി രജിസ്റ്റര് ചെയ്തിരിക്കുന്നത്. 1.36 ലക്ഷം പേരാണ് കേരളത്തിലെത്താന് ഇതര സംസ്ഥാനങ്ങളില് നിന്നും രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ഒരാളുടെയും ജോലി നഷ്ടമാകരുത്; മാധ്യമസ്ഥാപനങ്ങള്ക്കുള്ള കുടിശ്ശിക അനുവദിച്ചു!
അതേസമയം, നോര്ക്കയില് ഏറ്റവും കൂടുതല് രജിസ്ട്രേഷന് നടന്നത് യുഎഇയിലാണ്.1,75,423 പേരാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റര് ചെയ്തിട്ടുള്ളത്. 54,305 പേര് സൗദിയില് നിന്നും 2437 പേര് ബ്രിട്ടനില് നിന്നും 2255 പേര് അമേരിക്കയില് നിന്നുമാണ് നോര്ക്കയില് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
കര്ണാടകയിലാണ് ഇതര സംസ്ഥാന പ്രവാസികളുടെ ഏറ്റവും കൂടുതല് രജിസ്ട്രേഷന് നടന്നിരിക്കുന്നത്. 4,871 പേരാണ് ഇവിടെ രജിസ്റ്റര് ചെയ്തിരിക്കുന്നത്. രജിസ്റ്റര് ചെയ്തവരുടെ എല്ലാം വിശദമായ വിവരങ്ങള് നോര്ക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതാത് രാജ്യത്തെ എംബസികള്ക്കും അയച്ചുകൊടുക്കും. നേരത്തെ പ്രഖ്യാപിച്ച വിഭാഗങ്ങള്ക്ക് മുന്ഗണന നല്കാന് അഭ്യര്ത്ഥിക്കുമെന്നും നോര്ക്ക അറിയിച്ചിട്ടുണ്ട്.