)
റിയാദ്: മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. മിക്ക ഗള്‍ഫ് രാജ്യങ്ങളേയും പോലെ ഇവിടേയും വിദേശികള്‍ക്ക് പൗരത്വം അടക്കമുള്ള സാധ്യതകള്‍ ഇല്ല എന്നൊരു സാധ്യതയില്ല. എന്നാല്‍ വിദേശികള്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
വിദേശികള്‍ക്ക് ഇനി സൗദിയില്‍ ഭൂമിയും വസ്തുവകകളും സ്വന്തം പേരില്‍ വാങ്ങാന്‍ അനുവദിക്കുന്ന നിയമം ആണ് പുതിയതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ഗുണകരമായിരിക്കും ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്. റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിലെ അനുവദിക്കപ്പെട്ട ഇടങ്ങളിലായിരിക്കും ഇങ്ങനെ വസ്തുവകകള്‍ വാങ്ങാന്‍ സാധിക്കുക.
എന്നാല്‍ ഇക്കാര്യങ്ങളില്‍ ചില കര്‍ശന നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് മാത്രമേ ഭൂമി വാങ്ങാന്‍ സാധിക്കു. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്കും ഇനി സൗദിയില്‍ ഭൂമി വാങ്ങല്‍ സാധ്യമാക്കുന്നുണ്ട് പുതിയ നിയമം.
പുതിയ നിയമ പ്രകാരം വിദേശികളായ വ്യക്തികള്‍ക്ക് മാത്രമല്ല ഭൂമിയും വസ്തുവകകളും വാങ്ങാന്‍ ആവുക. വിദേശ കമ്പനികള്‍ക്കും ഭൂമി വാങ്ങാം. ഇവ സൗദിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവ ആകണം എന്ന് നിര്‍ബന്ധമില്ല. അതുപോലെ, വിദേശ ചാരിറ്റി സ്ഥാപനങ്ങള്‍ക്കും ഭൂമി വാങ്ങാന്‍ സാധിക്കും. സൗദി വിദേശ കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രാതിനിധ്യ സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
സൗദി റിയല്‍ എസ്റ്റേറ്റ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത വസ്തുവകകള്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. ഇതിന് പ്ര്ത്യേക നികുതിയും ഫീസും ഏര്‍പ്പെടുത്തുന്നുണ്ട്. ഏതാണ്ട് വിലയുടെ പത്ത് ശതമാനത്തോളം വരും ഇത്. നേരത്തേ സൂചിപ്പിച്ചതുപോലെ ചില കര്‍ശന നിയന്ത്രണങ്ങളും ഇക്കാര്യങ്ങളില്‍ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള കൃത്രിമങ്ങള്‍ കാണിച്ചാല്‍ വന്‍ തുകയാണ് പിഴയായി ഈടാക്കുക്ക. പത്ത് മില്യണ്‍ സൗദി റിയാല്‍ ആയിരിക്കും പിഴ. ഏതാണ്ട് 23 കോടി ഇന്ത്യന്‍ രൂപ!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.