വനിതകളുടെ സുരക്ഷിതത്വം പരിഗണിച്ച് സൗദി തൊഴില്‍ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി

വനിതകളുടെ തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം പരിഗണിച്ച് രാത്രി ജോലി ചെയ്യുന്നത് മൂന്ന് തൊഴില്‍ മേഖലയിലാക്കി പരിമിതപ്പെടുത്താന്‍ തീരുമാനം. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിക്കിയത്. 

Updated: Oct 17, 2017, 01:20 PM IST
 വനിതകളുടെ സുരക്ഷിതത്വം പരിഗണിച്ച് സൗദി തൊഴില്‍ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി

റിയാദ്: വനിതകളുടെ തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം പരിഗണിച്ച് രാത്രി ജോലി ചെയ്യുന്നത് മൂന്ന് തൊഴില്‍ മേഖലയിലാക്കി പരിമിതപ്പെടുത്താന്‍ തീരുമാനം. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിക്കിയത്. 

രാത്രി 11 മുതല്‍ രാവിലെ ആറ് വരെ സമയമാണ് രാത്രി ജോലിയായി പരിഗണിക്കുക. ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍ എന്നിവയാണ് വനിതകളുടെ രാത്രി ജോലി ആവശ്യമായി വരുന്ന മുഖ്യമേഖല. വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും രാത്രി ജോലി ആവശ്യമായി വന്നേക്കുമെന്ന് തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. കുട്ടികളുടെ അഭയകേന്ദ്രം പോലുള്ള തൊഴില്‍ മേഖലയാണ് മൂന്നാമത്തേത്.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലായിരിക്കണം രാത്രി ജോലി. കരാറില്‍ ജോലിസമയം വ്യക്തമാക്കിയിരിക്കണം. എന്നാല്‍ നഗരത്തിന് പുറത്തുള്ള വിജനമായ പ്രദേശത്ത് ഇത്തരം ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കരുത്. രാത്രി ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വം, ഗതാഗത സൗകര്യം, തൊഴില്‍ സ്ഥാപനത്തിലെ വാച്ച്മാന്‍റെ സാന്നിധ്യം എന്നിവ തൊഴിലുടമ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം ഒരുക്കാത്ത സാഹചര്യത്തില്‍ പകരം ആനുകൂല്യം നല്‍കണം. രണ്ട് ഷിഫ്റ്റായി ജോലി ചെയ്യുന്ന വനിതകള്‍ക്ക് അതിനുള്ള വാഹന സൗകര്യമോ ആനുകൂല്യമോ തൊഴിലുടമ നല്‍കണം.