സൗദിയിൽ ജ്വല്ലറികളിലും സ്വദേശിവൽക്കരണം

  

Updated: Nov 27, 2017, 01:32 PM IST
സൗദിയിൽ ജ്വല്ലറികളിലും സ്വദേശിവൽക്കരണം

റിയാദ്: സൗദിയിൽ ജ്വല്ലറികളിൽ സ്വദേശിവൽക്കരണം ഡിസംബർ 3 മുതൽ. സ്വദേശികൾക്കു അനുയോജ്യമായ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. ജ്വല്ലറികളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഡിസംബർ 3 നു പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.

ഡിസംബർ മൂന്നുമുതൽ ഈ മേഘലയിൽ ജോലിചെയ്യുന്ന വിദേശികളെ കണ്ടത്താനുള്ള പരിശോധന ശക്തമാക്കും. നേരത്തെ എടുത്ത മന്ത്രിസഭ തീരുമാനമനുസരിച്ച് രാജ്യത്തെ മുഴുവന്‍ ജ്വല്ലറികൾക്കും സ്വദേശി വത്കരണ നിയമം നടപ്പിലാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി നൽകിയിരുന്നു. എന്നാൽ പല വിധ കാരണങ്ങളാല്‍ ഇത് വിജയിച്ചിരുന്നില്ല. ജ്വല്ലറികളിലെ കൂടിയ ജോലി സമയവും കുറഞ്ഞ വേതനവും കാരണം ഈ മേഖലയിലെ ജോലികളിൽ നിന്നും സ്വദേശികള്‍ കൊഴിഞ്ഞു പോവുകായായിരുന്നുവെന്ന് സൗദി ചേമ്പര്‍ ഓഫ് കൊമേഴസ് ജ്വല്ലറി വിഭാഗം സമിതി അംഗം അബ്ദുല്‍ ഗനി അല്‍മിഹ് നാ പറഞ്ഞു. സ്വദേശികൾക്കു അനുയോജ്യമായ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. മൊബൈൽ ഫോൺ വിപണന മേഘലയിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണ് ജ്വല്ലറികളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. റെന്‍റ് എ കാര്‍ മേഖലയിലും വൈകാതെ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്നു തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.