ഒ​മാ​ന്‍ എ​യ​ര്‍ സ​ര്‍​വീസു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കും

ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​മായതിനാല്‍ ചില ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ്​ നി​ര​ക്കി​ല്‍ കൂടുതല്‍ വ​ര്‍​ധ​ന​വു​ണ്ട്.   

Updated: Jun 10, 2018, 03:54 PM IST
ഒ​മാ​ന്‍ എ​യ​ര്‍ സ​ര്‍​വീസു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കും

മ​സ്​​ക​റ്റ്​: ഖ​രീ​ഫ്​ സീ​സ​ണ്‍ മു​ന്‍​നി​ര്‍​ത്തി സ​ലാ​ല​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര സ​ര്‍​വി​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍‍. നി​ല​വി​ലുള്ള 56 പ്ര​തി​വാ​ര സ​ര്‍​വി​സു​ക​ള്‍ 91 ആ​യാ​ണ്​ വ​ര്‍​ധി​പ്പി​ക്കു​ക.  ജൂ​ലൈ ഒ​ന്നു​ മു​ത​ല്‍ സെ​പ്​​റ്റം​ബ​ര്‍ 15 വ​രെ​യാ​ണ്​ അ​ധി​ക സ​ര്‍​വി​സു​ക​ള്‍ ഉ​ണ്ടാ​വു​ക. 

ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​മായതിനാല്‍ ചില ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ്​ നി​ര​ക്കി​ല്‍ കൂടുതല്‍ വ​ര്‍​ധ​ന​വു​ണ്ട്.  ആ​വ​ശ്യത്തിലുണ്ടായ വര്‍ധനവിനെ മു​ന്‍​നി​ര്‍​ത്തി​യാ​ണ്​ നി​ര​ക്കു​ക​ളി​ലെയും ​വ​ര്‍​ധ​ന.   ജൂ​ണ്‍ 12ന്​ ​മ​സ്​​ക​റ്റില്‍​നി​ന്നും ജൂ​ണ്‍ 19ന്​ ​സ​ലാ​ല​യി​ല്‍​നി​ന്നും​ തി​രി​ച്ചു​മു​ള്ള ടി​ക്ക​റ്റു​ക​ള്‍ 61.9 റി​യാ​ലി​ന്​ ല​ഭ്യ​മാ​ണ്. 

സ​ലാ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ജൂ​ണ്‍ 13 ന്​ ​രാ​വി​ലെ ഒ​മ്പ​തു മ​ണി വ​രെ​യു​ള്ള സ​ര്‍​വി​സു​ക​ളി​ലേ​ക്ക്​ ആ​ക്കി​യാ​ലും ഈ ​നി​ര​ക്ക്​ ല​ഭ്യ​മാ​ണ്. 13ന്​ ​വൈ​കീ​ട്ട്​ ഏ​ഴി​ന്​ ശേ​ഷം മ​സ്​​ക​റ്റി​ല്‍​നി​ന്ന്​ പുറ​പ്പെ​ടു​ക​യും 19ന്​ ​തി​രി​ച്ചു​വ​രു​ക​യും ചെ​യ്യു​ന്ന സ​ര്‍​വി​സു​ക​ളു​ടെ ടി​ക്ക​റ്റ്​ 66.900 റി​യാ​ലി​നാ​ണ്​ വി​റ്റു​പോ​യ​ത്.